‘ജോ' സംവിധായകൻ ഹരിഹരൻ റാം പുതിയ ചിത്രം പ്രഖ്യാപിച്ചു; നായകനായി ജി.വി പ്രകാശ് കുമാർ

#മൂവി ഡെസ്‌ക്
.
.

ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്‌സ് പിക്‌ചേഴ്‌സും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി.വി പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് 'ജോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹരിഹരൻ റാം ആണ്. ഗരുഡൻ, മാമൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി സൂപ്പർ ഹിറ്റായ 'ജോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഹരിഹരൻ റാം, തന്റെ വ്യത്യസ്തമായ കഥ പറച്ചിൽ ശൈലിയിലൂടെയാണ് കയ്യടി നേടിയത്. അത്‌കൊണ്ട് തന്നെ ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നതിനൊപ്പം, ചിത്രത്തിന് സംഗീതമൊരുക്കാനും ജി വി പ്രകാശ് കുമാർ തയ്യാറായി. തികച്ചും വ്യത്യസ്തമായ രീതിയിൽ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിനായി, വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളിലൂടെയാണ് ജി വി പ്രകാശ് കുമാർ കടന്നു പോകുന്നത്.

ജോയിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച മാളവിക മനോജ് ആണ് ഈ ചിത്രത്തിൽ ജി.വി പ്രകാശ് കുമാറിന്റെ നായികയായി എത്തുന്നത്. കർണൻ, വാഴയ് തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ ദൃശ്യങ്ങളിലൂടെ കയ്യടി നേടിയ തേനി ഈശ്വറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുക. ചിത്രത്തിന്റെ ഭാഗമാകാനായി തമിഴിലെ പ്രമുഖ അഭിനേതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും.

ലൊക്കേഷൻ തിരയൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന ചിത്രം ജൂണിൽ ചിത്രീകരണം ആരംഭിക്കും. പിആർഒ- ശബരി

Content Highlights: Collaboration between Lark Studios and Parallel Universe Pictures., Directed by Hariharan Ram, known for the hit film 'Joe'., GV Prakash Kumar to star and compose music for the film., Cinematography by the acclaimed Theni Eswar., Filming is scheduled to commence in June 2026.