ഗുരു സോമസുന്ദരത്തിന്റെ അടുത്ത ചിത്രം 'ചട്ടമ്പി'

22 ഫീമെയില്‍ കോട്ടയം , ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' എന്ന സിനിമയില്‍ ഗുരു സോമസുന്ദരവും. ശ്രീനാഥ് ഭാസി നായകനാകുന്ന ചട്ടമ്പിയുടെ ചിത്രീകരണം കഴിഞ്ഞ നവംബറില്‍ തേക്കടിയില്‍ പൂര്‍ത്തിയായിരുന്നു.
ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയാ എന്ന കഥാപാത്രത്തിന്റെ ആത്മ മിത്രം മുനിയാണ്ടി എന്ന കഥാപാത്രത്തെ ഗുരു സോമസുന്ദരം അവതരിപ്പിക്കുന്നു . തൊണ്ണൂറുകളില്‍ ഇടുക്കിയില്‍ നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചട്ടമ്പിയുടെ കഥ ഡോണ്‍ പാലത്തറയുടേതാണ്.
അലക്‌സ് ജോസഫ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമയ്ക്കു ക്യാമറ ചലിപ്പിച്ച അലക്‌സ് ജോസഫ് ആണ് ഛായാഗ്രാഹകന്‍ .
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്‌ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്.
Content Highlights: Guru Somasundram in chattambi, Sreenath Bhasi, minnal murali
Content Highlights: