സിനിമയോട് കിടപിടിക്കുന്ന ദൃശ്യങ്ങളുമായി ഹ്രസ്വചിത്രം; 'ഗ്രാനി'യുമായി അനന്തരാമൻ അജയ്

#Movies Desk
​ഗ്രാനി പോസ്റ്റർ
​ഗ്രാനി പോസ്റ്റർ

പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഹ്രസ്വചിത്രം ഗ്രാനി പുറത്ത്. സിനിമയോട് കിട പിടിക്കുന്ന നിലവാരം പുലർത്തുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനവുമാണ് ഹ്രസ്വചിത്രത്തിന്റെ ഹൈലൈറ്റ്. ശിവരാജ്, കെ.പി.എ.സി. ലീല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോണി, മുത്തശ്ശി എന്നിവരായി വേഷമിട്ടിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിലാണ് കഥ പറഞ്ഞിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഹൊറർ മിസ്റ്ററി മൂഡിൽ കഥ പറയുന്ന ഹ്രസ്വ ചിത്രത്തിൽ ശിവരാജും കെ.പി.എ.സി. ലീലയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മികച്ച സാങ്കേതിക നിലവാരവും 'ഗ്രാനി'യുടെ പ്രത്യേകതയാണ്. ഒറ്റക്ക് താമസിക്കുന്ന മുത്തശ്ശിയെ പരിചരിക്കാൻ എത്തുന്ന ഹോം നഴ്‌സ് ആയ ആൺകുട്ടിയും, അതിന് ശേഷം അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 40 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രത്തിന്റെ ക്ലൈമാക്‌സ് ഗംഭീരമാണെന്നതും ഇതിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മികച്ച താളത്തിൽ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം ആണ് സമ്മാനിക്കുന്നത്.

രചന, സംവിധാനം: അനന്തരാമൻ അജയ്, ഛായാഗ്രഹണം: വിജയ് രഘു കൃഷ്ണൻ, സംഗീതം: ആർക്കി, എഡിറ്റർ: മിഥുൻ മുരളി, പ്രൊഡക്ഷൻ ഡിസൈനർ: ഹംസ വള്ളിത്തോട്, ക്രിയേറ്റീവ് ഡയറക്ടർ: സംഗീത് ശ്യാം, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, ശബ്ദമിശ്രണം: പയസ്‌മോൻ സണ്ണി, കോസ്റ്റ്യൂം: രഞ്ജിനി മേരി റെജി, മേക്കപ്പ്: പ്രദീപ് വിതുര, കളർ ഗ്രേഡിങ്: ജോയ്‌നർ തോമസ്, വിഎഫ്എക്‌സ് : ബോബി രാജൻ, പോസ്റ്റർ ഡിസൈൻ: കൃഷ്ണ ബാല ഷേണായി, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Directorial debut of digital creator Anantharaman Ajay, High-quality technical production rivaling feature films, Horror-mystery plot featuring a home nurse and a grandmother, 40-minute duration with an engaging and suspenseful climax, Strong performances by Shivaraj and KPAC Leela