ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും; ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് അഭയ ഹിരണ്മയി

​ഗായിക അഭയ ഹിരണ്മയി, ​ഗോപി സുന്ദറിനും കുടുംബത്തിനുമൊപ്പം അഭയ ഹിരണ്മയി | ഫോട്ടോ: Instagram
​ഗായിക അഭയ ഹിരണ്മയി, ​ഗോപി സുന്ദറിനും കുടുംബത്തിനുമൊപ്പം അഭയ ഹിരണ്മയി | ഫോട്ടോ: Instagram

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ അമ്മയ്ക്ക് ആദരാഞ്ജലികളർപ്പിച്ചും അദ്ദേഹത്തിനെ ആശ്വസിപ്പിച്ചും ​ഗായികയും നടിയുമായ അഭയ ഹിരണ്മയി. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴിവിളക്കായി കൂടെയുണ്ടാവട്ടെയെന്ന് അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അഭയയുടെ പ്രതികരണം.

‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴിവിളക്കായി കൂടെയുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും. അമ്മയിലൂടെ തന്നെ നിങ്ങളുടെ മുറിവ് സുഖപ്പെടട്ടെ’, അഭയ ഹിരൺമയി കുറിച്ചു.

വ്യാഴാഴ്ച തൃശ്ശൂരിലായിരുന്നു ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. ​ഗോപി സുന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 65 വയസ്സായിരുന്നു. അമ്മ എല്ലായ്‌പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് അദ്ദേഹം നേരത്തേ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Content Highlights: Singer Abhaya Hiranmayi offers condolences to music director Gopi Sundar on the loss of his mother