സത്യം പുറത്തുവരുന്നത് നല്ലത്; 'ദ സബർമതി റിപ്പോർട്ടി'നെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: വിക്രാന്ത് മാസി നായകനായി അഭിനയിച്ച് ദ സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിന്റെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. 2002-ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദ സബർമതി റിപ്പോർട്ട്
സാധാരണക്കാർക്ക് കാണാനാകുന്ന വിധത്തിൽ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങൾക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനിൽപ്പുണ്ടാകൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരുമെന്നും മോദി എക്സിൽ കുറിച്ചു.
ധീരജ് സർണ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആദ്യദിനം 1.69 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Good that truth is coming out, says PM Modi as he praises Vikrant Masseys The Sabarmati Report