ആറ് ദിവസം നീണ്ട തിരച്ചിൽ; ഒടുവിൽ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

കാലിഫോര്‍ണിയ: ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം പിരു തടാകത്തിൽ നിന്ന് കണ്ടെടുത്തു. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തിൽ 33 കാരിയായ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്. നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം.
റിവേരയുടെ തിരോധാനം; 'ഗ്ലീ' താരങ്ങളെ ദുരന്തങ്ങൾ വേട്ടയാടുന്നുവെന്ന് സോഷ്യൽ മീഡിയ
ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. നടി വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. കാണാതെ പോയിടത്ത് നിന്ന് 64 കിലോമീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.
2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിലൂടെയാണ് റിവേര ശ്രദ്ധ നേടുന്നത്. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.
Content Highlights: Glee Actress Naya Rivera Found Dead At California Lake six Days After Disappearance
Content Highlights: