നിന്റെ ഓര്‍മകളില്‍; പ്രണയവും വിരഹവുമായി 'ഫോര്‍ ഇയേഴ്‌സ് ' | ട്രെയ്‌ലര്‍

4 Years
4 Years

കാമ്പസ് സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം 'ഫോര്‍ ഇയേഴ്‌സി'ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. പ്രിയ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25-നു തിയേറ്ററുകളിലെത്തും. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍  ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും കോതമംഗലം മാര്‍അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂര്‍ എന്നിവിടങ്ങളിലെ പതിനായിരത്തോളം വരുന്ന വിദ്യാര്‍ത്ഥികളും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് 'ഫോര്‍ ഇയേഴ്സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഛായാഗ്രഹണം: സാലു കെ തോമസ്, എഡിറ്റര്‍: സംഗീത് പ്രതാപ്, മ്യൂസിക്: ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: തപസ് നായക്, ലിറിക്‌സ്: സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍. മേക്കപ്പ്: റോണക്സ് സേവിയര്‍, വസ്ത്രാലങ്കാരം: രമ്യ സുരേഷ്, ആര്‍ട്ട്: സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ്: ഡി ഓ പി ഹുസൈന്‍ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ്: ഫോക്സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍: വിജീഷ് രവി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍: എല്‍ദോസ് രാജു, സ്റ്റില്‍: സജിന്‍ ശ്രീ, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍, എന്നിവരാണ് ഫോര്‍ ഇയേര്‍സിന്റെ അണിയറപ്രവര്‍ത്തകര്‍.

Content Highlights: 4 Years Official Trailer Sarjano Khalid, Priya Prakash Varrier Sankar Sharma Ranjith Sankar