'സ്ത്രീത്വത്തെ അപമാനിച്ചു, മുതിർന്ന സംവിധായകൻ മോശമായി പെരുമാറി'; പരാതിയുമായി യുവചലച്ചിത്ര പ്രവർത്തക

#Movies Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രമുഖ സംവിധായകനെതിരേ പരാതിയുമായി ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്‌കെ സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നൽകിയത്.

സംവിധായകനിൽനിന്ന് മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതി. തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചാണ് സംഭവം. സംവിധായകൻ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും പരാതിയിൽ ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കന്റോൺമെന്റ് പോലീസിന് കൈമാറി. പരാതിയിന്മേൽ കേസെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. പരാതിക്കാരിയുടെ മൊഴിയെടുത്തേക്കും. അഞ്ചുദിവസം മുമ്പാണ് പരാതിക്കാധാരമായ സംഭവമെന്നാണ് വിവരം.

Content Highlights: A young filmmaker has filed a complaint against a senior director for alleged misconduct and disrespect towards womanhood during an IFFK selection screening