‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ സെറ്റിൽ റൊണാൾഡോ; ചിത്രങ്ങൾ പുറത്ത്, ഏറ്റെടുത്ത് ആരാധകർ

#Movies Desk
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെറ്റില്‍ റൊണാള്‍ഡോ സഹതാരങ്ങള്‍ക്കൊപ്പം | Photo: Instagram/ Tyrese Gibson
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെറ്റില്‍ റൊണാള്‍ഡോ സഹതാരങ്ങള്‍ക്കൊപ്പം | Photo: Instagram/ Tyrese Gibson

ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസിയായ 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന്റെ' ഭാഗമാകുന്നു. പരമ്പരയുടെ അവസാന ചിത്രമായി കണക്കാക്കപ്പെടുന്ന 'ഫാസ്റ്റ് എക്‌സ്: പാർട്ട് 2' ന്റെ സെറ്റിലുള്ള താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

ടൈറീസ് ഗിബ്‌സൺ ആണ് ചിത്രം പങ്കുവെച്ചത്. 'കുടുംബത്തിലേക്ക് സ്വാഗതം', എന്നാണ് റൊണാൾഡോയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഗിബ്‌സൺ കുറിച്ചത്. 2027 ഏപ്രിലിൽ പുറത്തിറങ്ങുന്ന ചിത്രത്തെ സംബന്ധിച്ച അപ്‌ഡേറ്റ് ഫുട്‌ബോൾ ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമകളിലെ താരവും നിർമാതാവുമായ വിൻ ഡീസലാണ് റൊണാൾഡോ ചിത്രത്തിലുണ്ടാകുമെന്ന് ആദ്യസൂചന നൽകിയത്. ചിത്രത്തിൽ റൊണാൾഡോയ്ക്കായുള്ള വേഷം എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ 11-ാമത് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. 2027 ഏപ്രിലിലാണ് ചിത്രം പുറത്തിറങ്ങുക. പരമ്പരയിലെ അവസാനത്തെ ചിത്രമാകും ഇത്.

Content Highlights: Cristiano Ronaldo Joins 'Fast & Furious' Franchise: First Set Photos Emerge