'ജോജി' സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

Joji Movie Poster
Joji Movie Poster

2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം 'ജോജി'. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദേശീയ തലത്തിൽ വളരെ ശ്രദ്ധ നേടിയിരുന്നു. 

ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രിൽ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി. വില്യം ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന നാടകമാണ്‌ ജോജിക്ക് പ്രചോദനമായത്. 

ഫഹദ് ഫാസിലിനെ കൂടാതെ, ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്‌സ്, ഉണ്ണിമായ പ്രസാദ്, ജോജി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.

content highlights : Fahadh Faasil Dileesh pothen movie Joji official selection for Swedish International Film Festival

Content Highlights: