ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി ശരീരം ക്യാൻവാസാക്കി താരങ്ങൾ, പിന്നണിദൃശ്യങ്ങൾ വൈറൽ

Photo: https://www.instagram.com/kaleshramanand/
Photo: https://www.instagram.com/kaleshramanand/

ചായങ്ങൾക്കിടയിലെ രണ്ടുപേർ എന്ന് തോന്നിപ്പിക്കും വിധത്തിലുള്ളതായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ഫെയ്‌സസ്' ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ. നടി ഹന്ന റെജി കോശിയും കലേഷ് രാമാനന്ദും ചേർന്ന് നിൽക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ഇതിന്റെ അണിയറ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങൾ.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വേണ്ടി ഇരുവരും സ്വയം ക്യാൻവാസായി മാറുകയായിരുന്നു. യഥാർത്ഥ കലാകാരന്മാർ ഏറെ നേരം പണിപ്പെട്ട് ഇരുവരുടേയും ശരീരത്തിൽ ചിത്രപ്പണി പൂർത്തിയാക്കുകയായിരുന്നു. വളരെ ഏറെ കളർഫുള്ളായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ചിത്രത്തിനുവേണ്ടി പുറത്തിറക്കിയിരിക്കുന്നത്.

എസ്.വി.കെ.എ. മൂവീസിന്റെ ബാനറിൽ എസ്.കെ.ആർ., അർജുൻ കുമാർ, ജനനി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'ഫെയ്‌സസ്'. കലേഷും ഹന്ന റെജി കോശിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നീലേഷ് ഇ.കെയാണ്. സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി.കെ. ഹരിനാരായണന്റെതാണ് വരികൾ.

Content Highlights: faces movie first look poster behind scenes