എന്നെപ്പോലെ സെറ്റിൽ കൃത്യസമയത്ത് വരുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് അവർ- ഇമ്രാൻ ഹാഷ്മി

ബോളിവുഡ് താരങ്ങളായ ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹഖ. കൃത്യനിഷ്ടയില്ലാത്ത മറ്റ് അഭിനേതാക്കളിൽ നിന്ന് യാമിയോടൊപ്പമുള്ള അഭിനയ അനുഭവം വ്യത്യസ്ഥമാണെന്ന് ഇമ്രാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
യാമി ഗൗതം കൃത്യനിനിഷ്ഠ പാലിക്കുന്നയാളാണെന്നും ഇടപഴകാൻ എളുപ്പമായതുകൊണ്ട് അവരുമായി സഹകരിച്ച് അഭിനയിക്കുന്നത് എളുപ്പമാണെന്നും ഇമ്രാൻ ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. "എന്നെപ്പോലെ സെറ്റിൽ കൃത്യസമയത്ത് വരുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് അവർ, അതുകൊണ്ടു തന്നെ അവിടെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല’- ഇമ്രാൻ പറയുന്നു. അഭിനേതാക്കൾ ഇപ്പോഴും സെറ്റിൽ വൈകിയാണോ എത്തുന്നത് എന്ന ചോദ്യത്തിന്, ‘ചിലർ തിരിഞ്ഞുനോക്കാറുപോലുമില്ല. അവർ ഷൂട്ട് നിർത്തിവെക്കുകയാണ് ചെയ്യുന്നത്’- എന്ന് അദ്ദേഹം പ്രതികരിച്ചു.
തന്റെ കരിയറിന്റെ ഈ ഘട്ടത്തിൽ ഇത്തരം തൊഴിൽപരമായ അലംഭാവങ്ങളോട് ക്ഷമിക്കാനാവില്ലെന്നും ഇമ്രാൻ പറയുന്നു. ‘അഭിനയത്തിൻ്റെ ഓരോ ഘട്ടവും ആസ്വദിക്കുന്ന ആളുകളോടൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നു, അല്ലാതെ മറ്റൊരാളുടെ സമയത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത് ഊർജ്ജം ഇല്ലാതാക്കുമെന്നും’- അദ്ദേഹം കൂട്ടിച്ചേർത്തു.
സുപൺ എസ്. വർമ്മയാണ് ഹഖിൻ്റെ സംവിധായകൻ. 'ഹഖ്' നവംബർ 7-ന് തിയേറ്ററുകളിൽ എത്തുമെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Content Highlights: Emraan Hashmi praises Yami Gautam`s punctuality on the set of their upcoming film `Haq`, contrasting it with other unprofessional actors.