സെന്റയക്കും മൈക്കിള്‍ കീറ്റണും എമ്മി പുരസ്‌കാരം

2022-ലെ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ മൈക്രോസോഫ്ട് തിയേറ്ററില്‍ വച്ചായിരുന്നു പുരസ്‌കാര ചടങ്ങുകള്‍. മികച്ച പരമ്പരയ്ക്കുള്ള പുരസ്‌കാരം എച്ച്.ബി.ഒയുടെ 'സക്‌സഷന്‍' നേടി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോമഡി ഡ്രാമ വിഭാഗത്തില്‍ 'സക്‌സഷന്‍' പുരസ്‌കാരം നേടുന്നത് .തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സെന്റയ മികച്ച നടിയായി. 'യൂഫോറിയ'യിലെ അഭിനയത്തിനാണ് പുരസ്‌കാരം. അഞ്ച് പുരസ്‌കാരങ്ങളുമായി 'ദി വൈറ്റ് ലോട്ടസ്' തിളങ്ങി. എമ്മി നേടുന്ന ആദ്യ കൊറിയന്‍ പരമ്പരയായി നെറ്റ്ഫ്‌ലിക്‌സിന്റെ 'സ്‌ക്വിഡ് ഗെയി'മും ചരിത്രം കുറിച്ചു.
'ഡോപ്‌സിക്കി'ലെ പ്രകടനത്തിന് ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ മൈക്കില്‍ കീറ്റൺ മികച്ച നടനുള്ള പുരസ്‌കാരം നേടി. കോമഡി വിഭാഗത്തില്‍ ജേസന്‍ സുഡേകിസും ഡ്രാമയില്‍ കൊറിയന്‍ താരം ലീ ജുങ് ജെയും മികച്ച നടന്‍മാരായി.
മാത്യൂ മക്‌ഫേഡിയന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി (ഡ്രാമ). മറെ ബാർത്‌ലൈറ്റ് മികച്ച സഹനടനും (ലിമിറ്റഡ് സീരീസ്) ജെന്നിഫര്‍ കൂളിഡ്ജ് ലിമിറ്റഡ് സീരീസ് വിഭാഗത്തിലും ഷെര്‍ലിന്‍ ലീ റാല്‍ഫ് കോമഡി വിഭാഗത്തിലും ജൂലിയ ഗാര്‍നര്‍ ഡ്രാമ വിഭാഗത്തിലും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.
Content Highlights: Emmy Awards 2022 winners list: Zendaya squid games Succession Matthew Macfadyen