'കിഷ്‌കിന്ധാ കാണ്ഡം' ടീം വീണ്ടും; കൗതുകം നിറച്ച് 'എക്കോ' ടീസര്‍ പുറത്തിറങ്ങി

വന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനംചെയ്ത 'എക്കോ'യുടെ ടീസര്‍ പുറത്ത്. 'കിഷ്‌കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2' എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണിത്.
ഏറെ നിഗൂഢത നിറഞ്ഞ ചിത്രമായിരിക്കുമിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പ്രേക്ഷകര്‍ക്ക് ആകാംഷയും ഉദ്വേഗവും പകരുന്ന ചിത്രമായിരിക്കും 'എക്കോ' എന്നും ടീസര്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വരികയും വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കിയ അതേ ആകാംഷയാണ് ഇപ്പോള്‍ ടീസറും നല്‍കുന്നത്.
കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ 'കിഷ്‌കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2' എന്നിവക്ക് ശേഷം വരുന്ന ചിത്രത്തിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങള്‍ ഉള്ള അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗം എന്നും 'എക്കോ' യെ വിശേഷിപ്പിക്കാം. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ട്രിയോളജിയില്‍ ഉള്ളതെങ്കിലും, കഥാഗതിയില്‍ മൃഗങ്ങള്‍ പുലര്‍ത്തുന്ന നിര്‍ണ്ണായക സ്വാധീനം കൊണ്ട് തന്നെ കഥകളുടെ ആത്മാവുകള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാര്‍മിക സംഘര്‍ഷങ്ങളുമാണ് മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്. 'പടക്കളം' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.
സംവിധാനം: ദിന്‍ജിത്ത് അയ്യത്താന്‍, നിര്‍മ്മാണം: എം.ആര്‍.കെ. ജയറാം, കഥ- തിരക്കഥ- സംഭാഷണം- ഛായാഗ്രഹണം: ബാഹുല്‍ രമേശ്, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: സൂരജ് ഇ.എസ്, കലാസംവിധായകന്‍: സജീഷ് താമരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈന്‍: സുജിത്ത് സുധാകരന്‍, പ്രൊജക്ട് ഡിസൈനര്‍: സന്ദീപ് ശശിധരന്‍, ഡിഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ടീസര്‍ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സാഗര്‍, വിഎഫ്എക്‌സ്: ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസൈനുകള്‍: യെല്ലോ ടൂത്ത്‌സ്, സബ്‌ടൈറ്റിലുകള്‍: വിവേക് രഞ്ജിത് (ബ്രേക്ക് ബോര്‍ഡേഴ്‌സ്), പിആര്‍ഒ: വൈശാഖ് സി. വടക്കെവീട്, ജിനു അനില്‍കുമാര്‍, എ.എസ്. ദിനേശ്, ടീസര്‍ കട്ട്: മഹേഷ് ഭുവനന്ദ്.
Content Highlights: Get ready for `Eko`, the new film from the `Kishkindha Kaandam` team. The intriguing teaser hints at mystery, suspense, and animal significance