കോവിഡ് 19; നടൻ ഡ്വെയ്ൻ ജോൺസണും കുടുംബവും രോഗമുക്തരായി

ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഡ്വെയ്ൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്വെയ്ൻ, ഭാര്യ ലോറെൻ, മക്കളായ ജാസ്മിൻ(4), ടിയാന (2) എന്നിവർക്കായിരുന്നു രോഗബാധ. പോരാട്ടത്തിനൊടുവിൽ തങ്ങൾ രോഗമുക്തരായെന്നും ഡ്വെയ്ൻ വ്യക്തമാക്കി. അടുത്ത കുടുംബ സുഹൃത്തുക്കളിൽ നിന്നാണ് ഇവർക്ക് രോഗബാധയുണ്ടായതെന്ന് ഡ്വെയ്ൻ പറയുന്നു.
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയത്. കുട്ടികൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ൻ പറയുന്നു. മാസ്ക് ധരിച്ചും സാമൂഹിക അരകലം പാലിച്ചും കോവിഡിനെതിരേ ജാഗരൂകരാകാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. തനിക്കെന്നും പ്രാഥമിക പരിഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാൽ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് പറയുന്നു ഡ്വെയ്ൻ.
Content Highlights :Dwayne Johnson says he and his family recovered from covid 19
Content Highlights: