‘മാലാഖ ഇത്ത, പാർട്ണർ ഇൻ ക്രൈം'; സഹോദരിക്ക് പിറന്നാൾ ആശംസ നേർന്ന് ദുൽഖർ

സഹോദരി സുറുമിക്ക് പിറന്നാൾ ആശംസ നേർന്ന് ഹൃദ്യമായ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ. സഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ. മാലാഖയായ ഇത്തയെന്ന് സുറുമിയെ ദുൽഖർ വിശേഷിപ്പിച്ചു.
'എന്റെ പ്രിയപ്പെട്ട കൂട്ടാളിക്ക് ജന്മദിനാശംസകൾ. ഏറ്റവും മികച്ച ഇത്തയായും നല്ല അമ്മായിയായും നിലനിൽക്കുന്നതിന്, ഇപ്പോൾ എന്തൊക്കെയാണോ അതിനെല്ലാം... ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു. എന്റെ മാലാഖ ഇത്തയ്ക്ക് വീണ്ടും പിറന്നാൾ ആശംസകൾ', ദുൽഖർ കുറിച്ചു.
മലയാളത്തിന്റെ പ്രിയമെഗാതാരം മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും രണ്ടുമക്കളിൽ മൂത്തയാളാണ് സുറുമി. ഒരുവയസ്സിന്റെ വ്യത്യാസമാണ് ദുൽഖറും സുറുമിയും തമ്മിലുള്ളത്. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും വൈകാരികമായ കുറിപ്പിലൂടെ ദുൽഖർ ആശംസയറിയിക്കാറുണ്ട്.
Content Highlights: Dulquer Salmaan posts a touching birthday tribute for his sister Surumi. The actor affectionately refers to his sister as his 'angel' and 'partner in crime'. Highlights the strong familial bond between the siblings. Surumi is the eldest daughter of legendary actor Mammootty