റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം 'ഡബിള്‍ സ്മാര്‍ട്ട്' ട്രെയ്‌ലര്‍ പുറത്ത്

ട്രെയ്‌ലറിലെ രംഗങ്ങള്‍
ട്രെയ്‌ലറിലെ രംഗങ്ങള്‍

തെലുങ്ക് സൂപ്പര്‍ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത 'ഡബിള്‍ സ്മാര്‍ട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. മെഗാ മാസ്സ് ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന 'ഡബിള്‍ സ്മാര്‍ട്ടി'ന്റെ ട്രൈലെര്‍ ലോഞ്ച് ചെയ്തത് വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തില്‍ വെച്ച് നടന്ന വമ്പന്‍ ചടങ്ങിലാണ്. വലിയ കാന്‍വാസില്‍ ഉയര്‍ന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെര്‍ നല്‍കുന്നത്. കാവ്യ ഥാപ്പര്‍ നായികാവേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലനായി അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ്. ട്രെയിലറിന് മുന്‍പ് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. മണി ശര്‍മയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'സ്റ്റെപ് മാര്‍', 'മാര്‍ മുന്താ ചോട് ചിന്ട' എന്നീ ഡാന്‍സ് നമ്പറുകളും, 'ക്യാ ലഫ്ഡ' എന്ന പ്രണയ ഗാനവുമാണ് ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായി മാറിയത്. ഈ വര്‍ഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി 'ഡബിള്‍ സ്മാര്‍ട്ട്' പ്രേക്ഷകരുടെ മുന്നിലെത്തുക. റാം പൊത്തിനേനി, കാവ്യ ഥാപ്പര്‍, സഞ്ജയ് ദത്ത് എന്നിവരെ കൂടാതെ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിന്‍ഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെര്‍ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പുരി കണക്ട്‌സിന്റെ ബാനറില്‍ പുരി ജഗനാഥ്, ചാര്‍മി കൗര്‍ എന്നിവര്‍ ചേര്‍ന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവര്‍ ചേര്‍ന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാര്‍ത്തിക ശ്രീനിവാസ് ആര്‍ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ഡബിള്‍ സ്മാര്‍ട്ട് വെള്ളിത്തിരയിലെത്തുക.

ജോണി ഷൈഖ് പ്രൊഡക്ഷന്‍ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്‌സ് ഒരുക്കിയത് അനില്‍ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയല്‍ സതീഷ്, സൗണ്ട് ഡിസൈനര്‍-ജസ്റ്റിന്‍ ജോസ്, കാസ്, കോ-ഡയറക്ടര്‍ ജിതേന്‍ ശര്‍മ, സിഇഒ- വിഷ്ണു റെഡ്ഡി, വേള്‍ഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റര്‍ടൈന്‍മെന്റ്, ഓണ്‍ലൈന്‍ ആന്‍ഡ് കോ എഡിറ്റര്‍- സന്തോഷ് നൂസില്ല, മാര്‍ക്കറ്റിങ്- മനോജ് വള്ളുരി, ഡിജിറ്റല്‍ ഏജന്‍സി- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആര്‍ഒ ശബരി

Content Highlights: double ismart trailer released, puri jagannadh, ram pothineni, sanjay dutt