സി ഐ ഡൊമിനിക്കായി മമ്മൂട്ടി, ഡയറികുറിപ്പുകള്‍ ഇന്ന് മുതല്‍ പുറത്തിറങ്ങും

മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ ഒരുക്കിയ 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' ജനുവരി 23 ന് ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ വളരെ കൗതുകരമായ രീതിയില്‍ പുറത്തുവിടുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഡൊമിനിക്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന തലക്കെട്ടോടെ, ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സി ഐ ഡൊമിനിക്കിന്റെ ഡിറ്റക്റ്റീവ് ഡയറിയിലെ വിവരങ്ങളുടെ ഫോര്‍മാറ്റിലാണ് കാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകരുടെ മുന്നില്‍ പങ്കുവെക്കുന്നത്. ഡയറിയിലെ വിവരങ്ങള്‍ 'വായിച്ചോ, പക്ഷെ പുറത്ത് പറയരുത്' എന്ന രസകരമായ കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യാവസാനം ഏറെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ജനുവരി എട്ടിന് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെര്‍ നല്‍കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി നടത്തുന്ന രണ്ടു കഥാപാത്രങ്ങളായി മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ രസകരമായ ട്രൈലര്‍, പോസ്റ്ററുകള്‍ എന്നിവ സമൂഹ മാധ്യമങ്ങളില്‍ മികച്ച ശ്രദ്ധയാണ് നേടിയെടുക്കുന്നത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലെ ലൊക്കേഷനുകളില്‍ ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്.
ഛായാഗ്രഹണം- വിഷ്ണു ആര്‍ ദേവ്, സംഗീതം- ദര്‍ബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍- പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍-സുനില്‍ സിങ്, സൗണ്ട് മിക്‌സിങ്- തപസ് നായക്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അരിഷ് അസ്ലം, മേക് അപ്- ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, സ്റ്റില്‍സ്- അജിത് കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷന്‍- വേഫേറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - വിഷ്ണു സുഗതന്‍, പിആര്‍ഒ- ശബരി.
Content Highlights: dominic and the ladies purse gautham vasedv menon mammootty film