'ഷെയ്ന്‍ നിഗമിനെ കണ്ടാല്‍ എന്നെപ്പോലെയാവരുത് എന്നു ഞാന്‍ പറയും'

ഒരിക്കല്‍ താരമായി, പിന്നീട് സിനിമയില്‍ തന്നെ നിന്നു പോവുക എന്നത് വലിയ ബുദ്ധിമുട്ടാണെന്നും അതിന് കഠിനാധ്വാനം ചെയ്യണമെന്നും നടന്‍ രവീന്ദ്രന്‍. ക്ലബ് എഫ് എം സ്റ്റാര്‍ ജാമില്‍ ആര്‍ ജെ റാഫിയുമായി സംസാരിക്കുന്നതിനിടയിലാണ് ഡിസ്‌കോ രവീന്ദ്രന്‍ എന്നറിയപ്പെടുന്ന രവീന്ദ്രന്‍ മനസ്സു തുറന്നത്.
'താരമായിക്കഴിഞ്ഞ്, പിന്നീട് ആ പദവി നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് ഒരുപാട് സ്‌ട്രെയ്ന്‍ എടുക്കണം. നടനായി പിന്നീടും തുടര്‍ന്നെങ്കില്‍ ഒരുപക്ഷേ ഞാന്‍ വെള്ളിത്തിരയില്‍ നിന്നും എന്നേ മാഞ്ഞു പോവുമായിരുന്നു. എന്റെ മകന്‍ ഫാബിന്‍ ഇപ്പോള്‍ സിനിമയിലുണ്ട്. ആഷിക്ക് അബുവിന്റെ സംവിധാന സഹായിയായാണ്. ഇടുക്കി ഗോള്‍ഡ് മുതലാണ് അവനും സിനിമയിലിറങ്ങിയത്.
ഓവര്‍ നൈറ്റ് സ്റ്റാര്‍ ആയ ആളാണ് ഞാന്‍. ഉഴപ്പിന്‍ ആറ്റിറ്റിയൂഡ് ആയിരുന്നു അന്നൊക്കെ. ഒറ്റയടിക്ക് സൂപ്പര്‍താരമാവുകയായിരുന്നു. ഒരു തലൈരാഗം എന്ന ഒറ്റച്ചിത്രത്തിലൂടെയാണത്. 40 അടി ഉയരത്തിലുള്ള കട്ടൗട്ടിലാണ് ഞാനും കമലഹാസനും ഒരുമിച്ചുള്ള ചിത്രം നാട്ടില്‍ ഹിറ്റായത് (പിന്നീട് സകലകലാ വല്ലവന് ശേഷം). അല്ലാതെ കഷ്ടപ്പെട്ട് സിനിമയില്‍ വന്നയാളേ അല്ല. അഭിനയം മാത്രമല്ല, എഴുതാനും ചലച്ചിത്രമേളകളുടെ ഭാഗമാകാനും ഒക്കെ ഇഷ്ടമാണ്. സിനിമയെ അക്കാദമിക്കലി കൊണ്ടു പോകാനാണ് ഇഷ്ടം.
സൂപ്പര്‍താരമായിരുന്നു എന്ന നിലയില്‍ ഷെയ്ന്‍ നിഗമിന് എന്ത് ഉപദേശം നല്‍കും എന്ന ചോദ്യത്തിന് 'എന്നെപ്പോലെയാവരുത്' എന്നു പറയുമെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. 'കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സിനിമയെക്കുറിച്ച് അറിഞ്ഞ് നല്ല നടനാകാനുള്ള പരിശ്രമങ്ങള്‍ നിരന്തരം ചെയ്തു കൊണ്ടിരിക്കുക. അല്ലാതെ എന്നെപ്പോലെയാവരുത് എന്നു ഞാന്‍ പറയും.' അതുപോലെ ദുല്‍ഖര്‍ സല്‍മാനെ കണ്ടിരുന്നെങ്കില്‍ എന്ത് പറയും എന്ന ചോദ്യത്തിന് കമലഹാസന്‍ കഴിഞ്ഞാല്‍ മലയാളം കൂടാതെ എല്ലാ ഭാഷകളിലുള്ള സിനിമാപ്രേമികളും ഇഷ്ടപ്പെടുന്ന താരമാകാന്‍ നിനക്കേ കഴിഞ്ഞിട്ടുള്ളൂ.. തുടര്‍ന്നും നന്നായി ചെയ്യുക എന്നു പറയുമെന്നും രവീന്ദ്രന്‍ പറഞ്ഞു.
Content Highlights : disco raveendran about shane nigam in star jam with rj rafi
Content Highlights: