പരം സുന്ദരി കേരളത്തെ മോശമായി ചിത്രീകരിച്ചു, കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു- രഞ്ജിത് ശങ്കര്‍

റിലീസിന് മുന്നേ തന്നെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായ സിനിമയാണ് പരം സുന്ദരി. ജാന്‍വി കപൂറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് തുഷാര്‍ ജലോട്ടയാണ്. ചിത്രത്തിലെ മലയാളം ഡയലോഗുകളും ജാന്‍വിയുടെ കഥാപാത്രവും ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.
ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഈ സിനിമ കേരളത്തെ മോശമായാണ് ചിത്രീകരിച്ചതെന്ന് രഞ്ജിത് കുറിച്ചു.
'മൊബൈല്‍ ഡാറ്റയും ഇന്റര്‍നെറ്റുമില്ലാത്ത പരിണാമം സംഭവിക്കാത്ത ഒരു സ്ഥലത്തെ കാണിക്കുന്ന മറ്റേതൊരു സിനിമയേയും പോലെ പരം സുന്ദരിയും കേരളത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. പക്ഷേ യഥാര്‍ഥത്തില്‍ കേരളം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. അതിന് അനുസരിച്ച് സിനിമയും മാറേണ്ട സമയം അതിക്രമിച്ചു.'-രഞ്ജിത് കുറിച്ചു.
ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യന്‍ കഥാപാത്രമായും ജാന്‍വി മലയാളി കഥാപാത്രവുമായിട്ടാണെത്തിയത്. ചങ്ങനാശ്ശേരിയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിങ് നടന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
Content Highlights: director ranjith sankars facebook post about movie param sundari