കുടുംബചിത്രവുമായി ദിലീപ്; പ്രിൻസ് ആൻഡ് ഫാമിലി റിലീസ് തീയതി പ്രഖ്യാപിച്ചു

ദിലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ | Photo: facebook.com/ActorDileep
ദിലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ | Photo: facebook.com/ActorDileep

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം 'പ്രിന്‍സ് ആന്റ് ഫാമിലി'യുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു. അടുത്ത മാസം മെയ് ഒമ്പതിനു ചിത്രം തീയറ്ററുകളില്‍ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.

ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യസംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മീശ മാധവന്‍, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥന്‍, പാപ്പി അപ്പച്ചാ, ലയണ്‍, കല്യാണരാമന്‍, റണ്‍വേ തുടങ്ങി ദിലീപിന്റെ എല്ലാകുടുംബചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. കുടുംബബന്ധത്തിന്റെ കഥ പറയുന്ന സിനിമകളോട് ദിലീപിന് ഒരു പ്രത്യേക താത്പര്യമുണ്ട്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന്  നിര്‍ബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു കുടുംബ ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി ' പിറന്നു.

മാജിക് ഫ്രെയിംസിന്റെ  മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. വിഷുവിന് ശേഷമെത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ 'ഹാര്‍ട്ട് ബീറ്റ് കൂടണ്' എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആണ്. പത്തുവര്‍ഷത്തിനുശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്‌സല്‍ പാടിയ ഗാനമാണ് ട്രെന്‍ഡിങ്ങില്‍ നമ്പര്‍ വണ്ണിലെത്തിയത്. ഈ ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍  ദേവാണ്. ഗാനരചന വിനായക് ശശികുമാറും മനു മഞ്ജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്‌സല്‍ ടു കണ്‍ട്രീസ്(2015)  എന്ന ചിത്രത്തിന് വേണ്ടിയാണ് നടനുവേണ്ടി അവസാനം പാടിയത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥയിലുള്ള നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിമുതല്‍ മലയാളത്തിലെ എല്ലാ മുന്‍നിരതാരങ്ങള്‍ വരെ ഈ ചിത്രത്തിലെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തില്‍ ദിലീപിനോടൊപ്പം, ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ഛായാഗ്രഹണം: രെണ ദിവെ. എഡിറ്റര്‍: സാഗര്‍ ദാസ്. സൗണ്ട് മിക്‌സ്: എംആര്‍ രാജകൃഷ്ണന്‍. കോ പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി. തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: അഖില്‍ യശോധരന്‍. അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു. ആര്‍ട്ട്: അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം: സമീറ സനീഷ്, വെങ്കി (ദിലീപ് ), മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍. കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍.  പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്. സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടര്‍: ബിനോയ് നമ്പാല. ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്. ഡിജിറ്റല്‍ പ്രമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. അഡ്വെര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.

Content Highlights: Dileep`s 150th film, Prince & Family release date