ദിലീപിന്റെ കൈയിലെ ഡയറിയിലെ ദുരൂഹതയെന്ത്?; ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്തുവിട്ടു

#Movies Desk
'നീക്കം' പോസ്റ്റര്‍
'നീക്കം' പോസ്റ്റര്‍

ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഡയറിയിൽ എന്തോ പരതുന്ന ദിലീപ്. സമീപത്ത് ഒരു ചെറിയ ബാഗ്. അൽപ്പം നരകയറിത്തുടങ്ങിയ താടിയും, മുഖത്തു കണ്ണടയും ധരിച്ച ലുക്ക്. പക്വത വന്ന ഒരു കഥാപാത്രം. അൽപ്പം ഗൗരവമായ എന്തോ ഒരു കാര്യത്തിലാണ് ദിലീപിന്റെ ശ്രദ്ധ.

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്ററിൽ പ്രകടമാകുന്നത് ഇതൊക്കെയാണ്. ഓണാംശംസ നേർന്നുകൊണ്ട് പുറത്തുവിട്ട പോസ്റ്റർ ആരാധകർക്കിടയിൽ മാത്രമല്ല, ചലച്ചിത്രവൃത്തങ്ങളിലും വലിയ ചർച്ചാ വിഷയമായിരിക്കുന്നു.

ഉർവശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്ത്‌ലാൽ ഗഡ്ഡ, അലക്‌സ്. ഇ. കുര്യൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിതാ ഫ്രാൻസിസ്, രഘുസുഭാഷ് ചന്ദ്രൻ എന്നിവരാണ് സഹനിർമാതാക്കൾ.

പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ പൂർണമായും ഇമോഷണൽ ത്രില്ലർ- ഡ്രാമ ജോണറിലാണ് ചിത്രത്തിന്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ദിലീപിന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാനതാരങ്ങളാണ്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപതു ദിവസത്തോളമെടുത്താണ് ചിത്രം പൂർത്തിയായത്. വിബിൻ ബാലചന്ദ്രന്റേതാണു തിരക്കഥ. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഒക്ടോബറിൽ ഉർവശി തിയേറ്റേഴ്‌സ് പ്രദർശനത്തിനെത്തിക്കും.

സംഗീതം: മുജീബ് മജീദ്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ്: സൂരജ് ഇ.എസ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: സമീറാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് വിഷ്ണു, സ്റ്റിൽസ്: വിഘ്‌നേഷ് പ്രദീപ്, ഡിസൈൻ: യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ: മനു ആലുക്കൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ഏറ്റുമാന്നൂർ, പി.ആർ.ഒ: വാഴൂർ ജോസ്.

Content Highlights: Dileep stars in the second look poster of Neekkam holding a mysterious diary. Directed by Jagan Shaji Kailas and produced by Urvashi Theatres, Pen Studios, and Kakka Stories. An emotional thriller-drama set against a police station background. Scheduled for theatrical release in October.