നൂറോളം പേർക്കുമുന്നിൽ അർധനഗ്നയായി, അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചു-ദിയ മിർസ

#Movies Desk
ദിയ മിര്‍സ, ദിയ മിര്‍സ 'തുംസാ നഹി ദേഖാ' എന്ന ചിത്രത്തിലെ 'മുജെ തുംസേ മൊഹബത്ത് ഹെ' എന്ന ഗാനരംഗത്തില്‍ | Photo: Instagram/ Dia Mirza Rekhi, YouTube: Saregama Music
ദിയ മിര്‍സ, ദിയ മിര്‍സ 'തുംസാ നഹി ദേഖാ' എന്ന ചിത്രത്തിലെ 'മുജെ തുംസേ മൊഹബത്ത് ഹെ' എന്ന ഗാനരംഗത്തില്‍ | Photo: Instagram/ Dia Mirza Rekhi, YouTube: Saregama Music

സിനിമയിലെ പാട്ട് ചിത്രീകരണത്തിനിടെ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ അർധനഗ്നയായി അഭിനയിക്കേണ്ടി വന്ന അനുഭവവും അത് നൽകിയ ആത്മവിശ്വാസവും വെളിപ്പെടുത്തി നടി ദിയ മിർസ. 2004-ൽ പുറത്തിറങ്ങിയ 'തുംസാ നഹി ദേഖാ' എന്ന ചിത്രത്തിലെ 'മുജെ തുമ്‌സേ മൊഹബത്ത് ഹെ' എന്ന ഗാനത്തിന്റെ ചിത്രീകരണാനുഭവമാണ് നടി പങ്കുവെച്ചത്. സ്വന്തം ശരീരത്തെക്കുറിച്ച് പൂർണ ആത്മവിശ്വാസമില്ലാതിരുന്ന തനിക്ക് ഈ അനുഭവം വലിയൊരു മാറ്റമാണ് ഉണ്ടാക്കിയതെന്ന് ദിയ വ്യക്തമാക്കി.

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ഇമ്രാൻ ഹാഷ്മിക്കൊപ്പമാണ് ദിയ ഈ പാട്ടിൽ അഭിനയിച്ചത്. സ്ത്രീ എന്ന നിലയിൽ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രയാസകരമായ കാര്യങ്ങളിൽ ഒന്നായിരുന്നു അതെന്ന് ദിയ പറഞ്ഞു. സെറ്റിൽ നൂറുകണക്കിന് പുരുഷന്മാർക്ക് മുന്നിൽ വെച്ചാണ് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് അഭിനയിക്കേണ്ടി വന്നത്. എന്നാൽ കൊറിയോഗ്രാഫർ വൈഭവി മർച്ചന്റും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരും തനിക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും, അതുകൊണ്ടുതന്നെ തനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചെന്നും നടി കൂട്ടിച്ചേർത്തു.

ആ കഥാപാത്രം എന്താണെന്നും അതിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്നും തനിക്ക് അന്ന് ബോധ്യമായിരുന്നു. അതുകൊണ്ടുതന്നെ മുറിയിൽ അഞ്ഞൂറോ ആയിരമോ ആളുകൾ ഉണ്ടായിരുന്നെങ്കിലും തന്നെ അത് ബാധിക്കില്ല. ഹൈദരാബാദിൽ യാഥാസ്ഥിതിക പശ്ചാത്തലത്തിൽ നിന്നാണ് താൻ വന്നത്. തുടക്കത്തിൽ സ്വന്തം ശരീരത്തിൽ പൂർണ ആത്മവിശ്വാസമില്ലാതിരുന്ന തനിക്ക് ഈ ഗാനരംഗം വലിയൊരു ആശ്വാസവും ആത്മവിശ്വാസവുമാണ് നൽകിയതെന്നും താരം വെളിപ്പെടുത്തി.

25 വർഷത്തെ സിനിമാ ജീവിതത്തിൽ സ്വന്തം ഉള്ളിലെ ഭയങ്ങളെയും പരിമിതികളെയും മറികടക്കാൻ സാധിച്ചതാണ് ഇന്നത്തെ കലാകാരിയായി തന്നെ മാറ്റിയതെന്നും ദിയ വ്യക്തമാക്കി. അനുരാഗ് ബസു സംവിധാനം ചെയ്ത് മുകേഷ് ഭട്ട് നിർമിച്ച ചിത്രമാണ് 'തുംസാ നഹി ദേഖാ'. അനുപം ഖേർ, പൂജ ഭാരതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'പ്രെറ്റി വുമൺ' എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

Content Highlights: Actress Dia Mirza opened up about her challenging experience while shooting the song 'Mujhe Tumse Mohabbat Hai' for the 2004 movie Tumsa Nahin Dekha. She revealed that performing in front of hundreds of people clad only in innerwear was one of the toughest things she had to do in her life. Despite her conservative Hyderabad background and initial body insecurities, the supportive environment created by choreographer Vaibhavi Merchant helped her gain immense confidence. Dia highlighted that understanding her character's motive allowed her to overcome her personal inhibitions during the shoot alongside Emraan Hashmi. Over her 25-year cinematic career, pushing past internal fears and limitations is what shaped her into the artist she is today.