അങ്ങനെയൊരു സിനിമ ചെയ്യുന്നില്ല, നയൻതാര ചിത്രത്തേക്കുറിച്ച് ധോണിയുടെ പ്രൊഡക്ഷൻ കമ്പനി

നയൻതാര, ധോണി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി, www.instagram.com/wikkiofficial/
നയൻതാര, ധോണി | ഫോട്ടോ: മാതൃഭൂമി ലൈബ്രറി, www.instagram.com/wikkiofficial/

ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി നിർമിച്ച് നയൻതാര കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്നുകൊണ്ടിരുന്ന സിനിമാരം​ഗത്തുനിന്നുള്ള ചൂടുപിടിച്ച ചർച്ച. ഈ വിഷയത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ഇങ്ങനെയൊരു ചിത്രം ചെയ്യുന്നില്ല എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.

സഞ്ജയ് എന്നൊരു വ്യക്തിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ വാർത്ത വ്യാജമാണെന്ന് അറിയിക്കുകയാണ് ധോണിയുടെ നിർമ്മാണ കമ്പനി അധികൃതർ. 'ധോണി എന്റർടെയ്ൻമെന്റ് സഞ്ജയ് എന്നൊരു വ്യക്തിയുമായി യാതൊരുവിധ പ്രൊജക്റ്റും ചെയ്യുന്നില്ല. ഇത്തരം പ്രചരണങ്ങളെ കരുതിയിരിക്കണമെന്നും അവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

എന്നാൽ മികച്ച പല പ്രൊജക്റ്റുകളും തങ്ങൾ ഒരുക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അതേക്കുറിച്ച് അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ധോണി എന്റർടെയിൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ട്വിറ്ററിലൂടെ അറിയിച്ചു.

Content Highlights: Dhoni Entertainment Pvt Ltd on rumors about Nayanthara Movie