‘ലോകനിലവാരത്തിലുള്ള പ്രകടനം, 'എക്കോ' ഒരു മാസ്റ്റർപീസ്’; പ്രശംസിച്ച് ധനുഷ്

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ദിൻജിത്ത് അയ്യത്താൻ ചിത്രം 'എക്കോ'യെ പ്രശംസിച്ച് ചലച്ചിത്രതാരം ധനുഷ്. ‘ഒരു മാസ്റ്റർപീസ് ആണ് എക്കോ. നടി ബയാന മോമിൻ അഭിനയത്തിനുള്ള എല്ലാം അംഗീകാരങ്ങളും അർഹിക്കുന്നു. ലോകനിലവാരത്തിലുള്ള പ്രകടനം’, ധനുഷ് എക്സിൽ കുറിച്ചു.
വലിയ വിജയമായ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു എക്കോ. 'കിഷ്‌കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയൽസ് സീസൺ 2' എന്നിവക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആയിരുന്നു നായകൻ.
'കിഷ്‌കിന്ധാ കാണ്ഡം', 'കേരളാ ക്രൈം ഫയൽസ് സീസൺ 2' എന്നിവയ്ക്ക് ശേഷം മൂന്നു ഭാഗങ്ങൾ ഉള്ള അനിമൽ ട്രിലോജിയിലെ അവസാന ഭാഗമായിരുന്നു എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ട്രിലോജിയിൽ ഉള്ളതെങ്കിലും, കഥാഗതിയിൽ മൃഗങ്ങൾക്ക് നിർണ്ണായക സ്വാധീനമുണ്ട്.
Content Highlights: Dhanush hails Malayalam thriller `Eko` as a masterpiece, praising Biana Momin`s `world-class` performance.