‘വഴികാട്ടാൻ ദൈവവും പിന്തുണയുമായി ആരാധകരും’; പിന്നിൽ ബി.ജെ.പിയെന്ന പ്രചാരണം തള്ളി ധനുഷ്

#മൂവീസ് ഡെസ്‌ക്
ധനുഷ് | Photo: X/ itzSekar
ധനുഷ് | Photo: X/ itzSekar

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ, തനിക്ക് പിന്നിൽ ബി.ജെ.പി. ആണെന്ന പ്രചാരണങ്ങൾ തള്ളി തമിഴ് താരം ധനുഷ്. തനിക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. ദൈവത്തിന്റെയും തന്റെ ആരാധകരും ജനങ്ങളുമാണ് തനിക്കുള്ള ഏറ്റവും വലിയ പിന്തുണയെന്നും താരം വ്യക്തമാക്കി.

തന്റെ പുതിയ ചിത്രമായ 'ഓം' ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു ധനുഷിന്റെ പ്രതികരണം. തനിക്കെതിരെ ചിലർ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ചില ശക്തികൾ തനിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെന്നും ധനുഷ് പറഞ്ഞു. എന്നാൽ വഴികാട്ടാൻ ദൈവവും ആരാധകരുടെയും പൊതുജനങ്ങളുടെയും പിന്തുണയുമാണ് തനിക്ക് കരുത്ത് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ ധനുഷ് ഉടൻ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശക്തമായിരുന്നു. കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പിയുടെ പിന്തുണയോടെയാണ് താരം നീക്കം നടത്തുന്നതെന്ന് ചില പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആരോപിച്ചിരുന്നു.

തന്റെ ഫാൻസ് ക്ലബ്ബുകളെ 'ധനുഷ് നർപണി ഇയക്കം' എന്ന പേരിൽ സോഷ്യൽ വെൽഫെയർ സംഘടനയായി പുനഃസംഘടിപ്പിച്ചത് ഉൾപ്പെടെയുള്ള നീക്കങ്ങളാണ് താരത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിച്ചത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സൗജന്യ എയർകണ്ടീഷൻഡ് ട്യൂഷൻ സെന്ററുകൾ സ്ഥാപിക്കാൻ സംഘടന പദ്ധതിയിടുന്നതായും വിവരമുണ്ട്.

Content Highlights: Actor Dhanush has dismissed rumors claiming that the BJP is backing his political ambitions in Tamil Nadu. Speaking at the audio launch of his upcoming movie 'Om', Dhanush stated that only God, his fans, and the general public guide and support him. Opposition parties had previously alleged that the central ruling party BJP was encouraging his political moves. Speculation grew after Dhanush restructured his fans club into a social welfare organization named 'Dhanush Narpani Iyakkam'. The organization is reportedly planning to launch free air-conditioned tuition centers for 10th and 12th-grade students across all 234 assembly constituencies in Tamil Nadu.