ഹരീഷ് പേരടി നിര്‍മ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിള്‍' ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

ട്രെയിലറിൽ നിന്ന്
ട്രെയിലറിൽ നിന്ന്

നടന്‍ ഹരീഷ് പേരടി നിര്‍മ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ട്രെയിലര്‍ പുറത്തിറക്കിയത്. മാര്‍ച്ച് 14-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. 

ഹരീഷ് പേരടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വൈദി പേരടി, അഞ്ജന അപ്പുക്കുട്ടന്‍, അനുപമ, കബനി, എല്‍സി സുകുമാരന്‍, രത്‌നാകരന്‍ എന്നിവരും അഭിനയിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല നിര്‍വഹിക്കുന്നു.

തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശന്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോമോന്‍ സിറിയക്ക്, ബി.ജി.എം-പ്രകാശ് അലക്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നൗഫല്‍ പുനത്തില്‍, ലൈന്‍ പ്രൊഡ്യൂസര്‍ -പ്രേംജിത്ത് കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍, കല-മുരളി ബേപ്പൂര്‍, മേക്കപ്പ്-രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-സുകേഷ് താനൂര്‍, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല-മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, സജിത് ലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നിഷാന്ത് പന്നിയങ്കര, പി.ആര്‍.ഒ-എ.എസ്. ദിനേശ്.

Content Highlights: Dasettante Cycle movie trailer released