'ഡാർക്ക് എൻഡ്' ഹ്രസ്വചിത്രം പുറത്തിറങ്ങി; മികച്ച പ്രേക്ഷക പ്രതികരണം

പ്രിക്‌സ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ സായി പ്രിയൻ സംവിധാനം ചെയ്ത 'ഡാർക്ക് എൻഡ്' (Dark End) ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണം. പ്രിക്‌സ് സിനിമാസ് യൂട്യൂബ് ചാനലിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. പത്തുദിവസത്തിനകം ഒന്നരലക്ഷത്തിലേറെപ്പേർ ചിത്രം കണ്ടുകഴിഞ്ഞു.
ചിത്രത്തിന്റെ പ്രിവ്യൂ ഷോ കോഴിക്കോട് ക്രൗൺ തിയേറ്ററിൽ നടന്നിരുന്നു. ഓട്ടേറെ സിനിമാപ്രവർത്തകരാണ് സിനിമ കാണാനെത്തിയത്. കാർത്തിക് പ്രസാദും ധ്വനി ലക്ഷ്മിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജി, റിനു ദൂടു, നന്ദന അജിത്, ശ്രീനിവാസ്, ജിനീഷ്, ജിഗേഷ്, ജോമിൻ വി. ജിയോ, അനൂപ് അശോകൻ, ഹരി, ഖുശ്ബു എന്നി സഹതാരങ്ങളും അണിനിരക്കുന്നു. ഡുഡു ദേവസ്സി കഥയും തിരക്കഥയും രചിച്ച 'ഡാർക്ക് എൻഡ്'ന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഹരി വയനാട് ആണ്.
ഛായാഗ്രാഹണം: നിതിൻ ഭഗത്, സ്റ്റിൽ: വത്സൻ മാത്യു, കാസ്റ്റിങ്: മിഥുൻ പ്രസാദ്, ചമയം: റഷീദ് അഹമ്മദ്, മേക്കപ്പ് അസിസ്റ്റന്റ്‌സ്: താമന്ന ഷൈഖ്, സ്മിത, ആർട്ട്: വേലു, പ്രൊഡക്ഷൻ കണ്ട്രോളർ: സുജിത്, വസ്ത്രാലങ്കാരം: റിനു, അസിസ്റ്റന്റ് ക്യാമറ: ജിനേഷ്, സ്റ്റുഡിയോ: യൂണിറ്റി പ്രീമിയർ, എഡിറ്റ് ലാൻഡ് കളറിങ്: ഹരി ജി. നായർ, ബിജിഎം: സായി ബാലൻ, എഡിറ്റർ: സൽമാൻ സിറാജ്.
Content Highlights: 'Dark End' Short Film Captivates Audiences with Over 1.5 Lakh Views