കൈകള്‍ കൊട്ടിയും പാത്രങ്ങള്‍ കൂട്ടിയടിച്ചും സല്യൂട്ട് ചെയ്തു, ഒറ്റക്കെട്ടായി താരങ്ങള്‍

ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണയുമായി സിനിമാതാരങ്ങളും.ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കൊറോണ വൈറസിനെ തുരത്താന്‍ ജീവന്‍ പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദിഅറിയിക്കാൻ കൈകള്‍ കൊട്ടിയും മണികള്‍ കിലുക്കിയും പാത്രങ്ങളും പ്ലെയിറ്റുകളും കൊട്ടിയും താരങ്ങളും പങ്കുചേര്‍ന്നു.
ബച്ചന്‍ താരകുടുംബം, നയന്‍താര-വിഗ്നേശ് ശിവന്‍, രണ്‍വീര്‍ സിങ്-ദീപിക പദുകോണ്‍, ജാന്വി കപൂര്‍, സോനം കപൂര്‍, സുസ്മിത സെന്‍ തുടങ്ങിയവരും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. നടന്‍മാരായ മാധവന്‍, ശരത്ദാസ്, നീരജ് മാധവ്, നടി സ്വാസിക, ഗായിക മഞ്ജരി തുടങ്ങിയവരും ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നു.
Content Highlights : corona outbreak filmstars supported janta curfew corona virus covid 19
Content Highlights: