പൂവൻകോഴിയെ ഓടിച്ച് മുട്ടയിടീക്കുന്ന ശ്യാമള, ആറ് മിനിട്ട് രംഗം ഒറ്റ ടേക്കിൽ ഗംഭീരമാക്കി മരിയ

-
-

പ്രേക്ഷകരെ ഇന്നും ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ചിത്രമാണ് ശ്രീനിവാസന്റെ സംവിധാനത്തിൽ 1998-ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള.

ചിത്രത്തിൽ നടി സം​ഗീത അവതരിപ്പിച്ച ശ്യാമള എന്ന കഥാപാത്രത്തിന്റെ ഏറെ രസകരമായ രം​ഗം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് മരിയ പ്രിൻസ് എന്ന കലാകാരി. 

ഒറ്റ ടേക്കിലാണ് ആറ് മിനിറ്റോളം ദൈർഘ്യമുള്ള രം​ഗം ഭംഗിയും തനിമയും ചോരാതെ മരിയ അവതരിപ്പിച്ചിരിക്കുന്നത്.  ഡബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയയായ മരിയ മികച്ച നാടകനടി കൂടിയാണ്. നേരത്തെ ശോഭനയായും ഉർവ്വശി ആയും മഞ്ജു വാര്യരായും തകർത്തഭിനയിച്ച് ഞെട്ടിച്ചിട്ടുണ്ട് മരിയ.

സീരിയലിലും താരം കൈ കടത്തിയിട്ടുണ്ട്. ഭർത്താവ് പ്രിൻസും മികച്ച നാടകനടനാണ്. 

Content Highlights : Chinthavishtayaya Shyamala Movie Dubsmash Maria Prince Viral Video

 

Content Highlights: