നിറഞ്ഞ സദസുകളിൽ രണ്ടാംവാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ'

#Movies Desk
ചിന്ന ചിന്ന ആസൈ പോസ്റ്റർ
ചിന്ന ചിന്ന ആസൈ പോസ്റ്റർ

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ 'ചിന്ന ചിന്ന ആസൈ' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുന്ന ചിത്രം, മനസ് നിറക്കുന്ന ഫീൽ ഗുഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിക്കുന്നത്.

കേരളത്തിലെ നിറഞ്ഞ സദസുകളിൽ ആണ് ചിത്രം രണ്ടാം വാരത്തിലും പ്രദർശിപ്പിക്കുന്നത്. ആദ്യ ആഴ്ചയിൽ ലഭിച്ചതിലും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് രണ്ടാം വാരത്തിൽ ലഭിക്കുന്നത്. കേരളത്തിനൊപ്പം ഗൾഫിലും പ്രദർശനം ആരംഭിച്ചിട്ടുണ്ട്. മധുബാല, ഇന്ദ്രൻസ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പ്രണയവും വൈകാരിക നിമിഷങ്ങളും സംഗീതവും എല്ലാം കോർത്തിണക്കി മനോഹരമായി കഥ പറയുന്ന ഫീൽഗുഡ് ഡ്രാമ രചിച്ചതും സംവിധായിക വർഷ വാസുദേവ് തന്നെയാണ്.

പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച സിനിമ ഒരേ സമയം മനസിൽ തൊടുന്നതും, വിനോദം പകർന്നുകൊണ്ട് പ്രേക്ഷകരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ മാസ്റ്റർ ആയി ഇന്ദ്രൻസ് എത്തുമ്പോൾ, ലീല എന്ന നായികാ കഥാപാത്രമായാണ് മധുബാല അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തിയിരിക്കുകയാണ്. ഇന്ദ്രൻസ് സമീപകാലത്തെ തന്റെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പതിവ്, ചിത്രത്തിലും തുടരുന്നു. അത്ര അനായാസമായാണ് അദ്ദേഹം മാധവൻ മാസ്റ്റർ ആയി വെള്ളിത്തിരയിൽ പകർന്നാടിയത്. മധുബാലയും ഇന്ദ്രൻസും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

അപർണ ബാലമുരളി, വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരാകർഷണം. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ: റെക്‌സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, സൗണ്ട് മിക്‌സിങ്: പി.സി. വിഷ്ണു, കൊറിയോഗ്രാഫർ: ബ്രിന്ദ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: ബിജു പി. കോശി, ഡി.ഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി.എഫ്.എക്‌സ്: പിക്‌റ്റോറിയൽ എഫ്എക്‌സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ, ടൈറ്റിൽ ഡിസൈൻ: ജെറി, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്‌സ്: മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്‌സ്: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്‌നൻ മിത്‌കേ, ഗായകർ: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ.

Content Highlights: The film enters its second week with increased audience turnout., Features powerful performances by Madhoo Bala and Indrans., Directed by Varsha Vasudev and shot extensively in Varanasi., Musical score composed by Govind Vasantha., Distributed in Kerala by Dulquer Salmaan’s Wayfarer Films