സിനിമയിൽ ബാലതാരം; സഹോദയ കലോത്സവത്തിൽ കലാതിലകമായി തെന്നൽ

#മൂവീസ് ഡെസ്‌ക്
തെന്നൽ | Photo: Special Arrangement
തെന്നൽ | Photo: Special Arrangement

കൊച്ചി: സിനിമയിൽ അഭിനയമികവിലൂടെ ശ്രദ്ധേയയായ ബാലതാരം തെന്നൽ സഹോദയ ജില്ലാ കലോത്സവത്തിലും മിന്നും താരമായി. ഈ വർഷത്തെ സഹോദയ ജില്ലാ കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.

മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, അറബിക് റെസിറ്റേഷനിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡുമാണ് തെന്നൽ സ്വന്തമാക്കിയത്. അഭിലാഷ് ആതിര ദമ്പതികളുടെ മകളായ തെന്നൽ മൂന്നാം വയസുമുതൽ ദൃശ്യ അനിലിന്റെ കീഴിൽ നൃത്തം അഭ്യസിച്ചുവരുന്നു. സമർപ്പണ സ്‌പേസ് ഫോർ ഡാൻസ് എന്ന നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. സെന്റ് തെരേസാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദൃശ്യ അനിലിന്റെ ശിക്ഷണത്തിൽ വർഷങ്ങളായി നൃത്തപരിശീലനം തുടരുന്നു.

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള തെന്നൽ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. കലോത്സവത്തിന്റെ തിരക്കുകൾക്ക് ശേഷം പുതിയൊരു പ്രൊജക്ടുമായി നവംബറിൽ വീണ്ടും വെള്ളിത്തിരയിലെത്താനുള്ള ഒരുക്കത്തിലാണ് തെന്നൽ.

Content Highlights: Child actor Thennal excelled at the Sahodaya District Kalotsavam, securing qualification for state-level competitions in three individual events. She won first place with an A grade in Mohiniyattam, first place with an A grade in Arabic Recitation, and second place with an A grade in Folk Dance. Thennal has been learning dance under instructor Drishya Anil (Assistant Professor at St. Teresa's College) at Samarpana Space for Dance since age three. She previously won the Kerala State Film Award for Best Child Artist for her performance in the movie Sesham Mikeil Fathima. Following her Kalotsavam participation, Thennal is set to return to the big screen with a new film project starting in November.