ആരോടും മാപ്പ് പറയാത്ത റൗഡി; ശ്രീനാഥ് ഭാസിയുടെ വേഷപ്പകർച്ചയുമായി ചട്ടമ്പി ട്രെയിലർ

ശ്രീനാഥ് ഭാസി നായകനാവുന്ന ചട്ടമ്പി എന്ന സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. അടിമുടി ദുരൂഹതയും സംഘർഷനിമിഷങ്ങളും ചേർന്നതാണ് ട്രെയിലർ. നവാഗതനായ അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് നിർമ്മിക്കുന്നത്.
1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ കൂടിയായ അലക്‌സ് ജോസഫ് ആണ്.
സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ജോയൽ കവിയാണ് എഡിറ്റർ.
പ്രൊഡക്ഷൻ കൺട്രോളർ -ജിനു, പിആർഒ -ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. മ്യൂസിക് 247 യുട്യൂബ് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.
Content Highlights: chattambi second trailer released, sreenath bhasi and guru somasundaram, chemban vinod, grace antony