കാനസ് വേള്ഡ് ഫിലിം ഫെസ്റ്റിവലില് മികച്ച നടനായി മാനവ്

ഫ്രാന്സിലെ കാനസ് വേള്ഡ് ഫിലിം ഫെസ്റ്റിവലില് മികച്ച നടനുള്ള പുരസ്കാരം മാനവിന്. ഇരുമ്പ് എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാര്ഡ് കരസ്ഥമാക്കിയത്. നിതിന് നാരായണന് രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.
തന്റെ രണ്ടു പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാന് മടിച്ചു നിന്നപ്പോള് ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പില് അവതരിപ്പിച്ചത്.
ബെര്ലിന് ഇന്ഡീ ചലച്ചിത്ര മേളയില് മികച്ച നടനുള്ള പുരസ്കാരവും മാനവ് സ്വന്തമാക്കിയിരുന്നു.
Content Highlights: cannes world film festival manav wins award for best actor Irumbu Movie
Content Highlights: