ബോയപതി ശ്രീനു-റാം പോതിനേനി-ശ്രീനിവാസ ഛിറ്റൂരി ഒന്നിക്കുന്നു; പാൻ-ഇന്ത്യൻ ചിത്രം അണിയറയിൽ

ബോയപതി ശ്രീനു, ശ്രീനിവാസ ഛിറ്റൂരി, റാം പോതിനേനി
ബോയപതി ശ്രീനു, ശ്രീനിവാസ ഛിറ്റൂരി, റാം പോതിനേനി

മുൻനിര സംവിധായകൻ ബോയപതി ശ്രീനുവും നടൻ റാം പോത്തിനേനിയും നിർമ്മാതാവ് ശ്രീനിവാസ ഛിറ്റൂരിയും പാൻ-ഇന്ത്യൻ ചിത്രത്തിനായി ഒന്നിക്കുന്നു. ചിത്രത്തിന്റെ ഔപചാരിക പ്രഖ്യാപനം നടന്നു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. തെലുങ്ക്,കന്നട, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിലെ നായികയും മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ പുറത്തുവിടുന്നതാണ്. 

എൻ ലിം​ഗുസാമി സംവിധാനം ചെയ്യുന്ന ദി വാറിയറാണ് റാം പോത്തിനേനിയുടെ പുതിയ ചിത്രം.  ശ്രീനിവാസ സിൽവർ സ്‌ക്രീന്റെ ബാനറിൽ‌ ശ്രീനിവാസ ഛിറ്റൂരി തന്നെയാണ് ചിത്രത്തിന്റെ നിർമാണം. നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച സമീപകാല ഇൻഡസ്‌ട്രി ഹിറ്റ് 'അഖണ്ഡ'യാണ് ബോയപതി ശ്രീനുവിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്

Content Highlights : Boyapati Sreenu Ram Pothineni and Producer Srinivasaa Chhitturi Come Together For a Pan Indian Film

Content Highlights: