'നിലാ താരം നീയെൻ അകമേ...' സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദത്തിൽ 'ഭൗമ'യിലെ പാറും പാരാകെ ഗാനം പുറത്ത്

ഒട്ടേറെ പുതുമകളുമായി എത്തുന്ന 'ഭൗമ'യിലെ ആദ്യ ഗാനം പുറത്ത്. സിദ് ശ്രീറാമിന്റെ മാസ്മരിക ശബ്ദത്തിൽ 'പാറും പാരാകെ' എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറിന്റെ ഈണത്തിന് വൈശാവ് സുഗുണന്റേതാണ് വരികൾ.
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 12-ന് തിയേറ്ററുകളിലെത്തും. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്.
അടുത്തിടെ ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.
രേവതി ശർമ, അതിഥി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ്. ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്ന ചിത്രം എഴുതി സംവിധാനം നിർവഹിക്കുന്നത് റെജിൻ എസ്. ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലം' എന്ന ചിത്രത്തിന് ശേഷം റെജിൻ ഒരുക്കുന്ന ചിത്രവുമാണിത്.
ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിങ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ. രാജാകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണൻ, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബ്രു സൈമൺ, സ്റ്റണ്ട്: കലൈ കിങ്സൺ, ആർട്ട് ഡയറക്ടർ: സിബിൻ വർഗീസ്, സ്റ്റിൽസ്: ജിതിൻ എസ്. ബാബു, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: The first lyrical video song 'Paarum Paarake' from the upcoming movie 'Bouma' has been released. The song is sung by Sid Sriram with music composed by Christo Xavier and lyrics written by Vaishakh Sugunan. Directed by Rejin S. Babu, the film stars Vineeth, Dileesh Pothan, and Sagar Surya in central roles. Produced by Basam Kaadiyar under Attus Films, the Pan-India project releases on November 12 across 5 languages. Distribution in Kerala is handled by Bhavana Release.