നമുക്ക് നല്ല നടന്മാരുണ്ട്, മോഹൻലാലിനെക്കാൾ മികച്ചതായി ആരുമില്ല- ബോണി കപൂർ

#മൂവീസ് ഡെസ്ക്
ബോണി കപൂർ, മോഹൻലാൽ | ഫോട്ടോ: എ.എൻ.ഐ, പി.ടി.ഐ
ബോണി കപൂർ, മോഹൻലാൽ | ഫോട്ടോ: എ.എൻ.ഐ, പി.ടി.ഐ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പ്രശംസിച്ച് നിർമാതാവ് ബോണി കപൂർ. മോഹൻലാലിനെക്കാൾ മികച്ച നടന്മാർ രാജ്യത്തുതന്നെയില്ലെന്ന് ബോണി അഭിപ്രായപ്പെട്ടു. ഒരു പ്രൊമോഷൻ പരിപാടിക്കിടെ ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കവെയാണ് ബോണി കപൂർ തന്റെ അഭിപ്രായം പങ്കുവെച്ചത്.

'രാജ്യം ജന്മം നൽകിയ ഏറ്റവും മികച്ച നടൻ മലയാളത്തിൽനിന്നാണ്, മോഹൻലാൽ. മോഹൻലാലിനെക്കാൾ മികച്ച നടൻ ഇന്ത്യയിൽ ആരുമില്ല. നല്ല നടന്മാരുണ്ട്, പക്ഷേ മോഹൻലാലിനെക്കാൾ മികച്ചതായി ആരുമില്ല', ബോണി കപൂറിന്റെ വാക്കുകൾ.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിൽ മികച്ച പ്രതിഭകളുണ്ടെന്നും അവർ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ബോണി കപൂർ പറഞ്ഞു. തെലുങ്ക് സിനിമ ഗ്ലാമറിന്റെ സാധ്യതകൾ കാണിച്ചുതന്നപ്പോൾ തമിഴ് സിനിമയിൽ സി.വി. ശ്രീധർ, ഭാരതിരാജ, ഭാഗ്യരാജ് തുടങ്ങിയ സംവിധായകരുടെ സംഭാവനകൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1980-ൽ ഹം പാഞ്ച് എന്ന സിനിമയിലൂടെ നിർമാതാവായ ബോണി കപൂർ ബോളിവുഡിലെ ശ്രദ്ധേയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവായ ബോണി കപൂറിന്റെ മക്കളായ ഝാൻവി കപൂറും അർജുൻ കപൂറും ഖുശി കപൂറും ബോളിവുഡിൽ സജീവമാണ്. സഹോദരൻ അനിൽ കപൂർ ബോളിവുഡിലെ മികച്ച നടന്മാരിൽ ഒരാളാണ്.

ALSO READ | വരുന്നത് ‘കാക്കക്കുയിൽ’ പോലൊരു ഐറ്റം?; അനൂപ് സത്യൻ- മോഹൻലാൽ ചിത്രത്തിൽ മുകേഷും; സൂചന നൽകി നടൻ

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ രാം ഗോപാൽ വർമ ചിത്രം കമ്പനി നിർമിച്ചത് ബോണി കപൂർ ആണ്. ബോളിവുഡിന് പുറമേ ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളും ബോണി നിർമിച്ചിട്ടുണ്ട്. അഭിനയത്തിലും ബോണി ഒരുകൈ പരീക്ഷിച്ചിട്ടുണ്ട്.

Content Highlights: Producer Boney Kapoor hailed Mohanlal as the finest actor produced by Indian cinema. Boney Kapoor shared his appreciation during an event discussing South Indian films. He highlighted that while India has many good actors, none surpass Mohanlal. Mohanlal previously starred in the Boney Kapoor-produced Hindi film 'Company' directed by Ram Gopal Varma. Boney Kapoor continues to be a prominent producer across Bollywood, Tamil, and Telugu film industries.