മയക്കുമരുന്നു കേസ്: അർജുൻ രാംപാൽ എൻ.സി.ബിയ്ക്ക് മുന്നിൽ വീണ്ടും ഹാജരായി

അർജുൻ രാംപാൽ| Photo: https:||www.instagram.com|p|CFcX3-Mlrvr|
അർജുൻ രാംപാൽ| Photo: https:||www.instagram.com|p|CFcX3-Mlrvr|

മുംബെെ: ബോളിവുഡ് ന‌ടൻ അർജുൻ രാംപാൽ ഇന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി. ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് അർജുൻ രാംപാൽ എൻ.സി.ബിയ്ക്ക് മുന്നിൽ ഹാജരാകുന്നത്. 

അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പക്കൽനിന്ന് ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിരുന്നു.  ഇയാൾക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എൻ.സി.ബി. സംശയിക്കുന്നത്. തുടർന്ന് നടന്റെ മുംബെെയിലുള്ള വസതികളിൽ റെയ്ഡ് നടന്നു. അന്ധേരി, ഖർ, ബാന്ദ്ര എന്നിവടങ്ങളിലുള്ള താരത്തിന്റെ വസതികളിലാണ് റെയ്ഡ് നടന്നത്. 

ന‌‌ട‌ൻ സുശാന്ത് സിം​ഗ് രജ്പുതിന്റ മരണവുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കുമരുന്നു ഉപയോ​ഗത്തെ സംബന്ധിച്ച വിഷയത്തിലേക്ക് അന്വേഷണം നീളുന്നത്. സുശാന്തിന്റെ മുൻകാമുകി റിയ ചക്രബർത്തിയടക്കം ഒട്ടനവധി പേർ കേസിൽ അറസ്റ്റിലായി. ദീപിക പദുക്കോൺ അടക്കമുള്ള താരങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട് എൻ.സി.ബിയ്ക്ക് മുന്നിൽ ഹാജരായിരുന്നു. 

Content Highlights: Bollywood Actor Arjun Rampal Appears Before Narcotics Control Bureau 

Content Highlights: