സാമൂഹിക മാധ്യമങ്ങളിൽ വൈറലായി 'ബ്ലെഡ് ആൻഡ് ബോൺസ്'

#Movies Desk
ബ്ലെഡ് ആന്‍ഡ് ബോണ്‍സ് പോസ്റ്റര്‍, നേഹ തോമര്‍ | Photo: Special Arrangement
ബ്ലെഡ് ആന്‍ഡ് ബോണ്‍സ് പോസ്റ്റര്‍, നേഹ തോമര്‍ | Photo: Special Arrangement

നാറ്റോ ദി ആർട്ടിസ്റ്റ് എഴുതി, സംഗീതം ഒരുക്കി സംവിധാനം ചെയ്ത 'ബ്ലെഡ് ആൻഡ് ബോൺസ്' എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നേഹാ തോമർ എന്ന നാറ്റോ ഗായിക സംഗീതസംവിധായിക, എഴുത്തുകാരി, സംവിധായിക എന്നീ നിലകളിൽ ശ്രദ്ധനേടിയ കലാകാരിയാണ്. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന മനോഹര ഗാനം പ്രണയത്തെ ഗ്ലാമറാക്കാതെ, വിവാഹജീവിതത്തിലെ യാഥാർഥ്യങ്ങളും വികാര സംഘർഷങ്ങളും തുറന്നുകാട്ടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഒരു പ്രണയ ആൽബം എന്നതിലുപരി ജീവിതത്തിൽ രണ്ടുപേർ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ മികച്ച രീതിയിൽ മനോഹരമായ മ്യൂസിക്കും വിഷ്വൽസും കോർത്തിണക്കിക്കൊണ്ട് അവതരിപ്പിച്ചത 'ബ്ലെഡ് ആൻഡ് ബോൺസ്' ഈ വർഷത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നായി മാറുകയാണ്.

ഒരു സിനിമ കാണുന്ന അനുഭവമാണ് പാട്ട് കാണുമ്പോൾ പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ നേഹയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്ന കാര്യം ഉറപ്പിക്കാം.

Content Highlights: Viral Sensation: Nato The Artist's 'Blood and Bones' Explores Nuances of Relationships