ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന 'രാശി' പ്രേക്ഷകരിലേക്ക്, ട്രെയ്‌ലറിന് മികച്ച പ്രതികരണം

#മൂവീസ് ഡെസ്‌ക്
'രാശി' പോസ്റ്റർ
'രാശി' പോസ്റ്റർ

ജനപ്രിയതാരവും കുടുംബ പ്രേക്ഷകരുടെ പ്രിയ നടിയുമായ ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന പുതിയ ചിത്രം 'രാശി' എത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്.

ചിത്രം ഉടനെ പ്രേക്ഷകരിലെത്തും. പ്രമുഖ പരസ്യസംവിധായകനും മികച്ച ഷോർട്ട് ഫിലിമുകൾ ഒരുക്കി മലയാളികൾക്ക് ഏറെ സുപരിചിതനുമായ ബിനു സി. ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'രാശി'യിലൂടെ മലയാളികളുടെ ഇഷ്ടനടിയും ബിഗ്‌ബോസ് സെവൻ സീസണിലെ മിന്നും താരവുമായ ബിന്നി സെബാസ്റ്റ്യൻ നായികയായി എത്തുകയാണ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്റിക് സീരിയലായ 'ഗീതാഗോവിന്ദ'ത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യൻ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകുന്നത്.

മമ്മൂട്ടി ചിത്രമായ തോപ്പിൽ ജോപ്പനിൽ ആൻഡ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹിക വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാൻ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയമാണ് ബിന്നി സെബാസ്റ്റ്യൻ.

ഇടുക്കിയിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'രാശി'യെന്ന് സംവിധായകൻ പറഞ്ഞു. ദുരൂഹമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സിനിമ സസ്‌പെൻസും ത്രില്ലും നിറഞ്ഞതാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സംഭവത്തിനെ തുടർന്നുള്ള അന്വേഷണങ്ങളും പ്രശ്‌നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. പോപ്പ് മീഡിയയുടെ ബാനറിൽ സംവിധായകനും നിർമാതാവുമായ ഷോജി സെബാസ്റ്റ്യനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. രാജേന്ദ്ര കുറുപ്പ് എം.എസ്, ക്യാമറ: ജിബിൻ എൻ.വി, അരുൺ കുമാർ, ഡി.ഐ: കെവിൻ ബിനോയ് വർഗീസ്, എഡിറ്റർ: ശ്രീകാന്ത് സജീവ്, സൂരജ് അയ്യപ്പൻ, മ്യൂസിക്: സെട്രിസ്, സൗണ്ട് മിക്‌സിങ്: ജുബിൻ എ.വി, മേക്കപ്പ്: മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റർ: ടോംസൺ ടോമി, അസിസ്റ്റന്റ് ക്യാമറ: ജോബിൻ ജോണി, പി.ആർ.ഒ: പി.ആർ. സുമേരൻ, കോർഡിനേറ്റർ: ജോമോൻ എബ്രഹാം, രഞ്ജിത്ത് രാജു, പ്രൊജക്റ്റ് ഹെഡ്: ഷെല്ലി ഡേവിസ്, രതീഷ് ഹരിഹരൻ, പ്രൊജക്റ്റ് ഡിസൈൻ: ജോഷി കൃഷ്ണ, ആർട്ട് ആൻഡ് കോസ്റ്റ്യൂം ഡിസൈനർ: റോബൻ ആട്ലി, സ്റ്റണ്ട്: സൈമി ജോഗി, സ്റ്റിൽസ്: അരുൺ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനർ: സജിത്ത് സന്തോഷ്.

Content Highlights: The official trailer for the Malayalam movie 'Rashi', starring Binny Sebastian, has been released. Directed by ad filmmaker Binu C. Benny, the film marks Binny Sebastian's lead role debut. Based on real-life events in Idukki, the movie is a suspense thriller centered around an investigation into a girl's life events. Produced by Shoji Sebastian under the banner of Pop Media. Technical crew includes cinematographers Jibin NV and Arun Kumar, editor Sreekanth Sajeev and Suraj Ayyappan, and music composer Setris.