പെട്രോളിന് വില കൂടുതല്‍; സൈക്കിളില്‍ സഞ്ചരിച്ച് ബിനീഷ് ബാസ്റ്റിന്‍

ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
ബിനീഷ് ബാസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കെതിരേ പ്രതിഷേധവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സൈക്കിള്‍ ഓടിച്ച് റോഡിലൂടെ പോകുന്ന രസകരമായ ഒരു ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് നടന്‍ ഇന്ധന വില വര്‍ധനവിനെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഫോട്ടോയ്ക്ക് താഴെ ഒരു അടിക്കുറിപ്പും നടന്‍ പങ്കുവച്ചു.

'ടീമേ.. പെട്രോള് നമ്മളോടാ കളി, ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റര്‍ വെള്ളം കുടിച്ചാല്‍.. 50 കിലോമീറ്റര്‍ ഓടുന്ന വണ്ടി വേറെന്തുണ്ട്'- ബിനീഷ് കുറിച്ചു.

ഒട്ടേറെ ലൈക്കുകളും കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് നാല്‍പ്പത്തി എണ്ണായിരത്തോളം ലൈക്കുകളും ആയിരത്തിലേറെ കമന്റുകളും ലഭിച്ചു. 

ടീമേ.. പെട്രോള് നമ്മളോടാ കളി.. ഒടുക്കത്തെ മൈലേജ് ആണ് ട്ടോ.. ഒരു ലിറ്റർ വെള്ളം കുടിച്ചാൽ.. 50 കിലോമീറ്റർ ഓടുന്ന വണ്ടി വേറെന്തുണ്ട്....

Posted by Bineesh Bastin on Thursday, 11 March 2021

Content Highlights: Bineesh Bastin actor Trolls Petrol diesel fule price hike, cycling photo 

Content Highlights: