ബിജു മേനോനും സുരാജും ഒന്നിക്കുന്ന 'നടന്ന സംഭവം'; മോഷൻ പോസ്റ്റർ പുറത്ത്

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'നടന്ന സംഭവം' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ആൻഡ് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാര്യർ, ടൊവിനോ, സൗബിൻ, റോഷൻ മാത്യു തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയത്. ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പുതുമയാർന്ന് ടെെറ്റിൽ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
നടന്ന സംഭവങ്ങളെക്കുറിച്ച് പറയുന്ന ചിത്രമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ക്യാമറതലയുള്ള മനുഷ്യന്മാരെ പോസ്റ്ററിൽ കാണാം. വെള്ളിമൂങ്ങയിലെ പാഷാണം ഷാജിയുടേതിന് സമാനമായി ഒരാൾ നിൽക്കുന്നതും പോസ്റ്ററിലുണ്ട്. ഇത്തരത്തിൽ നിരവധി രഹസ്യങ്ങൾ ഒളിപ്പിച്ച പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു മെക്സിക്കൻ അപാരത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'നടന്ന സംഭവം'. അനൂപ് കണ്ണൻ, രേണു എ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്. 'ജയ ജയ ഹേ' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം അങ്കിത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം -മനേഷ് മാധവൻ, എഡിറ്റിങ് -സൈജു ശ്രീധരൻ, ടോബി ജോൺ, ആർട്ട് ഡയറക്ടർ -ഇന്ദുലാൽ, പ്രൊഡക്ഷൻ കൺട്രോളർ -ഷെബീർ മലവട്ടത്ത്, മേക്കപ്പ് -ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യൂം -സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ശ്രീജിത്ത് നായർ, സുനിത് സോമശേഖരൻ, സ്റ്റിൽസ് -രാഹുൽ എം സത്യൻ, ആക്ഷൻ -പിസി സ്റ്റണ്ട്സ്, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, ഡിസൈൻസ് സീറോ ഉണ്ണി. തൃശ്ശൂരും എറണാകുളവും ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
Content Highlights: biju menon suraj venjammoodu in nadanna sambhavam movie title poster