ബിജു മേനോന്‍-മേതില്‍ ദേവിക ചിത്രം 'കഥ ഇന്നുവരെ' ഒ.ടി.ടിയില്‍

'കഥ ഇന്നുവരെ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'കഥ ഇന്നുവരെ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ബിജു മേനോനെ നായകനാക്കി വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. റിലീസ് ചെയ്ത ഒട്ടുമിക്ക കേന്ദ്രങ്ങളിലും മികച്ച പ്രതികരണം നേടിയ ചിത്രം സെപ്റ്റംബര്‍ 20നായിരുന്നു തിയേറ്ററുകളില്‍ എത്തിയത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരും യുവതി യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രമായിരുന്നു കഥ ഇന്നുവരെ. 

വേറിട്ട പ്രമേയത്തിനൊപ്പം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും കൈയൊതുക്കമുള്ള സംവിധാനവുമാണ് ചിത്രത്തിന്റെ സവിശേഷതയെന്നായിരുന്നു പ്രേക്ഷക പ്രതികരണം. പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയാണ് ഈ ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. മേതില്‍ ദേവിക ആദ്യമായി അഭിനയിച്ച സിനിമയെന്ന പ്രത്യേകതയും കഥ ഇന്നുവരെയ്ക്കുണ്ട്. 

നിഖില വിമല്‍, ഹക്കീം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങി വലിയ താരനിരയും ഈ ചിത്രത്തിലുണ്ട്. വിഷ്ണു മോഹന്‍ സ്റ്റോറീസിന്റെ ബാനറില്‍ വിഷ്ണു മോഹന്‍, ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പി.ബി, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്. 

ജോമോന്‍ ടി.ജോണ്‍ ഒരുക്കിയ ദൃശ്യങ്ങളും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും അശ്വിന്‍ ആര്യന്‍ ഒരുക്കിയിട്ടുള്ള പാട്ടുകളുമെല്ലാം സിനിമയുടെ ഹൈലൈറ്റാണ്. പ്രാഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രോജക്ട് ഡിസൈനര്‍- വിപിന്‍ കുമാര്‍, വി.എഫ്.എക്‌സ്- കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ്- അമല്‍ ജെയിംസ്, ഡിസൈന്‍സ്-  ഇല്യൂമിനാര്‍ട്ടിസ്റ്റ്, പ്രൊമോഷന്‍സ്- 10ജി മീഡിയ, പി.ആര്‍.ഒ- എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

Content Highlights: Biju Menon starrer Movie Katha Innure is now streaming on OTT Platform