'ഭഗവാന്‍ ദാസന്റെ രാമരാജ്യം' ; അക്ഷയ് രാധാകൃഷ്ണന്‍ നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്റര്‍

bhagavan dasante ramarajyam
bhagavan dasante ramarajyam

'ഭഗവാന്‍ ദാസന്റെ രാമരാജ്യം' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍  പ്രശാന്ത് മുരളി, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി, നന്ദന രാജന്‍ എന്നിവരാണ് മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ  റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂര്‍. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച്  ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജൂണ്‍ അവസാനം തിയറ്ററുകളില്‍ എത്തും.

Content Highlights: bhagavan dasante ramarajyam, akshay radhakrishnan, first look poster