ഓണം കളറാക്കാൻ 'ബത്‌ലഹേം കുടുംബ യൂണിറ്റ്'; കളർഫുൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

#Movies desk
ചിത്രത്തിൻെറ പോസ്റ്ററിൽ നിവിന്‍ പോളിയും മമിതയും
ചിത്രത്തിൻെറ പോസ്റ്ററിൽ നിവിന്‍ പോളിയും മമിതയും

പൂവും പൂക്കളവും നിറയുന്ന ഈ ഓണക്കാലത്ത് ഒപ്പം കൂടി ഓണം കളറാക്കാൻ 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എത്തുന്നു. സിനിമയുടെ ഓണം റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. മട്ടുപ്പാവിൽ വിടർന്നുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ബൊഗെയ്ൻവില്ല പൂക്കൾക്കിടയിൽ നിൽക്കുന്ന നിവിൻ പോളിയെയും മമിതാ ബൈജുവിനെയും പോസ്റ്ററിൽ കാണാം. അവർ പ്രണയിതാക്കളാണോ? അതോ അവർ ചുമ്മാ വൈബിങ് ആണോ ഒന്നും അറിയില്ല. ഒന്നറിയാം, ഈ ഓണം കളറാക്കാൻ അവരുമുണ്ട് നമുക്കൊപ്പം.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്.

റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന സിനിമ സംവിധാനം ചെയ്യുന്നത് 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ,ഡി.യാണ്. മലയാളത്തിൽ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ ഒട്ടേറെ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുമ്പോൾ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. വൻ വിജയമായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രംകൂടിയാണിത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി., സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Official first look poster of Bethlehem Kudumba Unit released featuring Nivin Pauly and Mamitha Baiju., Directed by Girish AD, known for hits like Premalu and Super Sharanya., Produced by Bhavana Studios (Dileesh Pothan, Fahadh Faasil, Syam Pushkaran)., Confirmed for a worldwide Onam 2026 release., Features a massive ensemble cast including Vinay Forrt and Bindu Panicker.