പ്രൊഫസറല്ല, കൊള്ളയടിക്കാന്‍ ഇനി ബെര്‍ലിന്‍; ടീസര്‍

Berlin Series
Berlin Series

മണി ഹീസ്റ്റിലെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി ഒരുക്കുന്ന സ്പിന്‍ ഓഫ് സീരീസിന്റെ ടീസര്‍ പുറത്തിറങ്ങി. മണി ഹീസ്റ്റ് സീസണ്‍ 5 പുറത്തിറങ്ങി ഏകദേശം ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് ബെര്‍ലിന്‍ ടീസര്‍ പ്രേക്ഷകരിലേക്കെത്തുന്നത്. 2023 ഡിസംബറില്‍ സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും

മണി ഹീസ്റ്റില്‍ ആന്ദ്രേ ഫൊണലോസാ എന്നാണ് ബെര്‍ലിന്റെ യഥാര്‍ഥ പേര്. പ്രധാനകഥാപാത്രമായ പ്രൊഫസര്‍ സെര്‍ജിയോയുടെ സഹോദരനും കൊള്ളയുടെ രണ്ടാമത്തെ കമാന്‍ഡറുമാണ് ബെര്‍ലിന്‍. പെഡ്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലും റോയല്‍ മിന്റിലെ കൊള്ളയ്ക്ക് ബെര്‍ലിന്‍ നേതൃത്വം നല്‍കുന്നതാണ് മണി ഹീസ്റ്റില്‍ അവതരിപ്പിച്ചത്. മിന്റില്‍ ജോലി ചെയ്യുന്ന ബന്ദിയായ അരിയാഡ്‌ന എന്ന സ്ത്രീയുമായി ബെര്‍ലിന്‍ ബന്ധം സ്ഥാപിക്കുന്നു. ഒടുവില്‍ തന്റെ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ബെര്‍ലിന്‍ തീരുമാനിക്കുകയും പോലീസിന്റെ വെടിവെപ്പില്‍ മരിക്കുകയും ചെയ്യുന്നു. ബെര്‍ലിന്റെ ഭൂതകാലമാണ് പുതിയ സ്പിന്‍ ഓഫ് സീരീസില്‍ അവതരിപ്പിക്കുക.

Content Highlights: berlin Netflix spin off series, money heist, pedro alonso, teaser, release date