‘ബാൻഡ് ഓഫ് ബ്രദേഴ്സ്’ സിനിമയുടെ പ്രകാശനച്ചടങ്ങ് നടന്നു

#മൂവീസ് ഡെസ്ക്
തിരുവനന്തപുരം ലുലു മാളിൽ നടന്ന 'ബാൻഡ് ഓഫ് ബ്രദേഴ്സ്' സിനിമയുടെ പ്രകാശനച്ചടങ്ങിൽ അണിയറപ്രവർത്തകർ
തിരുവനന്തപുരം ലുലു മാളിൽ നടന്ന 'ബാൻഡ് ഓഫ് ബ്രദേഴ്സ്' സിനിമയുടെ പ്രകാശനച്ചടങ്ങിൽ അണിയറപ്രവർത്തകർ

തിരുവനന്തപുരം: വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ‘ബാൻഡ് ഓഫ് ബ്രദേഴ്സ്’ സിനിമയുടെ പ്രകാശനച്ചടങ്ങ് തിരുവനന്തപുരം ലുലു മാളിൽ നടന്നു.

തിരുവനന്തപുരം ടെക്നോപാർക്കിലെ ഐ.ടി. ഉദ്യോഗസ്ഥനും യുവസംവിധായകനുമായ ബിജോയ് പി.ഐ.യാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, നോബി തരിയൻ, വരുൺ ജെ.തിലക് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. ജാസി ഗിഫ്റ്റ് ഗാനം ആലപിച്ചിട്ടുണ്ട്. രാജ്കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രത്നരാജ് രാധാകൃഷ്ണനാണ് എഡിറ്റർ. മാർക്കറ്റിങ്‌ ചുമതല ഐശ്വര്യ ശശിധരനാണ്. മാതൃഭൂമി ക്ലബ് എഫ്.എമ്മാണ് ചിത്രത്തിന്റെ റേഡിയോ പങ്കാളി. ഡിസംബർ 11-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ ബിജോയ് പി.ഐ. അറിയിച്ചു.

Content Highlights: The launch ceremony for Band of Brothers, produced under Vanimahal Creations, took place at Lulu Mall in Thiruvananthapuram. Written and directed by Technopark IT professional Bijoy P.I., the film stars Roshan Basheer, Rahul Rajagopal, Nobi Thariyan, and Varun J. Thilak, and is scheduled for theatrical release on December 11. The crew includes Deepak Dev for background score, Jassie Gift on vocals, Rajkumar as cinematographer, and Ratnaraj Radhakrishnan as editor. Aishwarya Sasidharan handles marketing, with Mathrubhumi Club FM serving as radio partner.