വ്യത്യസ്ത വേഷപകർച്ചകളുമായി ഞെട്ടിക്കാൻ പ്രഭുദേവ; 'ബഗീര' ട്രെയ്ലർ

പ്രഭുദേവ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ബഗീര'യുടെ ട്രെയ്ലർ പുറത്തിറങ്ങി. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സീരിയൽ കില്ലറായാണ് പ്രഭുദേവ എത്തുന്നത്.
നിരവധി ഗെറ്റപ്പുകളിലാണ് പ്രഭുദേവ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അമൈറ ദസ്‍തർ, രമ്യ നമ്പീശൻ, ജനനി അയ്യർ, സഞ്ജിത ഷെട്ടി, ഗായത്രി ശങ്കർ, സാക്ഷി അഗർവാൾ, സോണിയ അഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.
സംവിധായകൻ തന്നെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഭരതൻ പിക്ചേഴ്സിൻറെ ബാനറിൽ ആർ വി ഭരതൻ ആണ്. സംഗീതം ഗണേശൻ എസ്. ഛായാഗ്രഹണം സെൽവകുമാർ എസ് കെ, അഭിനന്ദൻ രാമാനുജം, നൃത്തസംവിധാനം രാജു സുന്ദരം, ബാബ ബാസ്‍കർ. തീയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ പുറത്ത് വിടും
content highlights : Bagheera Trailer Prabhu Deva Amyra Dastur Adhik RavichandraN Ganesan S
Content Highlights: