ബാഫ്റ്റയില്‍ ആര്‍.ആര്‍.ആര്‍. പുറത്ത്

ബ്രിട്ടീഷ് അക്കാദമി ഫിലിം (ബാഫ്റ്റ) പുരസ്‌കാരത്തിനുള്ള അന്തിമപ്പട്ടികയില്‍നിന്ന് എസ്.എസ്. രാജമൗലിയുടെ 'ആര്‍.ആര്‍.ആര്‍.' പുറത്തായി. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്കല്‍ ചോയ്സ് തുടങ്ങിയ പുരസ്‌കാരനേട്ടങ്ങള്‍ക്കിടെയാണ് ഈ തിരിച്ചടി. മികച്ച ഇംഗ്ലീഷിതര ഭാഷാചിത്രത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ആര്‍.ആര്‍.ആര്‍. ആദ്യം ഇടംനേടിയിരുന്നെങ്കിലും അന്തിമപ്പട്ടികയില്‍നിന്ന് പുറത്താവുകയായിരുന്നു.
ഡോക്യുമെന്ററിവിഭാഗത്തിലെ അവസാന അഞ്ചംഗപട്ടികയില്‍ ഇന്ത്യന്‍ ചിത്രം ഓള്‍ ദാറ്റ് ബ്രീത്സ് ഇടംപിടിച്ചു. ഷൗനക് സെന്നാണ് സംവിധായകന്‍. അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുന്ന ചക്കിപ്പരുന്തുകളെ ശുശ്രൂഷിക്കുന്ന രണ്ടുസഹോദരന്മാരുടെ കഥ പറയുന്ന ചിത്രമാണിത്. 2022-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 19-ന് ബ്രിട്ടനിലെ സൗത്ത് ബാങ്കിലുള്ള സെന്റര്‍ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പുരസ്‌കാരദാനം നടക്കും.
Content Highlights: BAFTA Nominations RRR Out SS rajamouli film Ram charan junior NTR