ബാഫ്റ്റയില്‍ തിളങ്ങി ‘ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’

Bafta awards 2023
Bafta awards 2023

ലണ്ടൻ: 76-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിംസ് ആൻഡ് ടെലിവിഷൻ അവാർഡിൽ (ബാഫ്റ്റ) ‘ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’ എന്ന ജർമൻ ചിത്രത്തിന് ഏഴുപുരസ്കാരം.

മികച്ച ചിത്രം, സംവിധായകൻ, ഇംഗ്ലീഷ് ഇതര ഭാഷാവിഭാഗത്തിലെ ചിത്രം, അവലംബിത തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, ശബ്ദമിശ്രണം എന്നിവയ്ക്കാണ് ബഹുമതി. ഏറ്റവും കൂടുതൽ ബാഫ്റ്റ പുരസ്കാരം നേടുന്ന ഇംഗ്ലീഷ് ഇതര ഭാഷാചിത്രമെന്ന റെക്കോഡും ചിത്രം സ്വന്തമാക്കി. എഡ്വേഡ് ബെർഗറാണ് ഒന്നാം ലോകയുദ്ധപശ്ചാത്തലം പ്രമേയമായ ചിത്രത്തിന്റെ സംവിധായകൻ.

കേറ്റ് ബ്ലാഞ്ചെയാണ് മികച്ച നടി. ഓസ്റ്റിൻ ബട്‌ലൻ നടനുള്ള പുരസ്കാരം നേടി. ബ്രിട്ടനിലെ സൗത്ത് ബാങ്ക് സെന്ററിലുള്ള റോയൽ ഫെസ്റ്റിവൽ ഹാളിലായിരുന്നു പുരസ്കാരദാനം.

ഓൾ ദാറ്റ് ബ്രീത്‌സിന്‌ പുരസ്കാരമില്ല

ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്‌കർ നാമനിർദേശം നേടുകയും ഏറെ നിരൂപകശ്രദ്ധ സ്വന്തമാക്കുകയും ചെയ്ത ഇന്ത്യൻ ചിത്രം ‘ഓൾ ദാറ്റ് ബ്രീത്‌സി’ന് ബാഫ്റ്റ നേടാനായില്ല.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ എതിർക്കുന്ന അലക്സി നവൽനിയുടെ ജീവിതംപറഞ്ഞ അമേരിക്കൻ ഡോക്യുമെന്ററി ‘നവൽനി’ക്കാണ് ഈ വിഭാഗത്തിലെ പുരസ്കാരം.

Content Highlights: bafta awards 2023 all quiet on the western front